ഗാർഹിക അതിക്രമം; സർവേയിൽ പങ്കെടുക്കണമെന്ന്

അബൂദബി: ​​ഗാർഹിക അതിക്രമങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ പൊതുജനങ്ങളോട് സർവേയിൽ പങ്കെടുക്കാൻ അധികൃതർ അഭ്യർഥിച്ചു. അബൂദബിയിലെ കമ്യൂണിറ്റി ഡെവലപ്മെന്‍റ്​ വകുപ്പും അബൂദബി സെന്‍റർ ഫോർ ഷെൽട്ടറിങ് ആൻഡ്​ ഹ്യുമാനിറ്റേറിയൻ കെയറും സഹകരിച്ചാണ് സർവേ നടത്തുന്നത്. യു.എ.ഇ സർക്കാർ 2019ൽ ആരംഭിച്ച കുടുംബ സംരക്ഷണ നയപ്രകാരം വിവിധ തരം ​ഗാർഹിക അതിക്രമങ്ങളെ കേന്ദ്രീകരിച്ച് താറാക്കിയ ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സർവേയിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾ ഇരകൾക്കു നൽകുന്ന സേവനങ്ങൾ വിലയിരുത്തും. 18 വയസ്സ്​ മുതലുള്ളവർക്ക് https://addcd.qualtrics.com/jfe/form/SV_eY7qkR0vvWa4fCC എന്ന ലിങ്കിൽ കയറി സർവേയിൽ പങ്കെടുക്കാം. ​ഗാർഹിക അതിക്രമങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്താനും അവയ്ക്കുള്ള പരിഹാരങ്ങൾ ഉചിതമായ ഇടപെടലുകളിലൂടെ നൽകാനുമാണ്​ സർവേയുടെ ലക്ഷ്യമെന്ന് കമ്യൂണിറ്റി ഡവലപ്മെന്‍റ് അണ്ടർ സെക്രട്ടറി ഹമദ് അലി അൽ ധഹേരി അറിയിച്ചു.

സർവേയിൽ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ​ഗവേഷണ ആവശ്യത്തിനു മാത്രമേ ഇത് ഉപയോ​ഗിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Domestic violence; Want to take part in the survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.