അംഗോളൻ ആരോഗ്യ മന്ത്രി ഡോ. സിൽവിയ ലുട്ടക്റ്റക്ക് ബുർജീൽ ഹോൾഡിങ്സ് കോ സി.ഇ.ഒ സഫീർ അഹ്മദും എ.ഡി പോർട്ട് ഉദ്യോഗസ്ഥരും ചേർന്ന് മരുന്നുകൾ കൈമാറുന്നു
അബൂദബി: ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന് കൈത്താങ്ങായി എട്ട് ലക്ഷത്തിലധികം അവശ്യ മരുന്നുകൾ സംഭാവനയായി നൽകി ബുർജീൽ ഹോൾഡിങ്സ്-എ.ഡി പോർട്സ്(അബൂദബി പോർട്സ്) സംയുക്തസംരംഭം ഡോക്ടൂർ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ അംഗോള സന്ദർശന വേളയിൽ ആരോഗ്യ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സഹായം. അംഗോളയിലെ ലുവാണ്ടയിൽ നടന്ന ചടങ്ങിൽ ആൻറിബയോട്ടിക്കുകൾ, വേദന സംഹാരികൾ, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ ഉൾപ്പെടെ ആരോഗ്യ മന്ത്രാലയത്തിന് ഔദ്യോഗികമായി കൈമാറി.
അംഗോളൻ ആരോഗ്യ മന്ത്രി ഡോ. സിൽവിയ ലുട്ടക്റ്റക്ക് ബുർജീൽ ഹോൾഡിങ്സ് കോ സി.ഇ.ഒ സഫീർ അഹമ്മദ് മരുന്നുകൾ കൈമാറി. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. ഡോക്ടൂറുമായുള്ള സഹകരണം രാജ്യത്തെ ആരോഗ്യ ശൃംഖലയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് അംഗോളൻ ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു. അംഗോളയിലെ ആരോഗ്യ മന്ത്രാലയവുമായുള്ള സഹകരണം മേഖലയിലെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിലേക്കുള്ള ചുവടുവെപ്പാണെന്ന് സഫീർ അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.