അബൂദബി: ടോളിൽനിന്ന് രക്ഷപ്പെടുന്നതിനായി അകാരണമായി റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസിന്റെ ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ്.ദര്‍ബ് ടോള്‍ സംവിധാനത്തിന് മുന്നിലായി വഴിയരികില്‍ ടോള്‍ സമയം കഴിയുന്നതു കാത്ത് വാഹനം നിര്ത്തിയിടുന്നതിനെതിരെയാണ് പൊലീസ് ശക്തമായ മുന്നറിയിപ്പു നൽകിയത്. മറ്റ് വാഹനങ്ങളിലെ യാത്രികര്‍ക്ക് സുരക്ഷ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഈ പ്രവണതയെന്നും ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി.
ഇതിനു പുറമേ പെട്ടെന്നുള്ള ലൈൻ മാറ്റവും ഗതാഗതം തടസ്സപ്പെടുത്തുന്നതും പൊതു ഗതാഗത ബസ് സ്റ്റോപ്പുകളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതും അപകടത്തിനു കാരണമാവുന്നതാണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 500 ദിര്‍ഹം മുതല്‍ 1000 ദിര്‍ഹം വരെ പിഴയും നാല് ബ്ലാക്ക് പോയന്റും ചുമത്തുകയും ചെയ്യും.സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ ഇത്തരം നിയമലംഘനങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.