രഞ്​ജിത്​ സിൻഹ്​ ദിസാലെ

ദിസാലെ വീണ്ടും തെളിയിച്ചു; മികച്ച അധ്യാപകനാണെന്ന്​

ദുബൈ: ആഗോള അധ്യാപക പുരസ്​കാരം തേടിയെത്തിയത്​ എന്തുകൊണ്ടാണെന്ന്​ മഹാരാഷ്​ട്ര സ്വദേശി രഞ്​ജിത്​ സിൻഹ്​ ദിസാലെ ഒരിക്കൽ കൂടി തെളിയിച്ചു. അവാർഡ്​ തുകയായ പത്ത്​ ലക്ഷം ​േഡാളറി​െൻറ പകുതി മറ്റ്​ ഫൈനലിസ്​റ്റുകൾക്ക്​ നൽകുമെന്ന്​ ദിസാലെ അറിയിച്ചു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ രക്ഷാകർതൃത്വത്തിൽ യു.എ.ഇയിലെ വർക്കി ഫൗണ്ടേഷൻ നൽകുന്ന അവാർഡാണ്​ ദിസാലെ​യെ തേടിയെത്തിയത്​. ഇക്കുറി പ്രഖ്യാപനം ലണ്ടനിലായിരുന്നു.

മഹാരാഷ്​ട്ര സോലാപൂരിലെ ജില്ല പരിഷത്ത്​​ പ്രൈമറി സ്​കൂളിലെ പെൺകുട്ടികൾക്കായി നടത്തിയ പ്രവർത്തനങ്ങളാണ്​ 32കാരനെ പുരസ്​കാരത്തിന്​ അർഹനാക്കിയത്​. 140 രാജ്യങ്ങളിലെ 12,000 ​േപരിൽ നിന്നാണ്​ ദിസാലെയെ തിരഞ്ഞെടുത്തത്​​. ലണ്ടനിലെ നാച്വറൽ ഹിസ്​റ്ററി മ്യൂസിയത്തിൽ നടനും കൊമേഡിയനും എഴുത്തുകാരനുമായ സ്​റ്റീഫൻ ഫ്രൈ ആണ്​ അവാർഡ്​ പ്രഖ്യാപിച്ചത്​. ഓൺലൈൻ വഴി നടന്ന അവാർഡ്​ പ്രഖ്യാപനം വീട്ടിലിരുന്ന്​ മാതാപിതാക്കളോടൊപ്പമാണ്​ അദ്ദേഹം കണ്ടത്​​.

അധ്യാപകരാണ്​ യഥാർഥ മാറ്റം കൊണ്ടുവരുന്നവരെന്നും മറ്റുള്ളവരുമായി എല്ലാം പങ്കുവെക്കേണ്ടവരാണ്​ അവരെന്നും ദിസാലെ പറഞ്ഞു. 2014 മുതലാണ്​ ​േഗ്ലാബൽ ടീച്ചർ അവാർഡ്​ ഏർപ്പെടുത്തിയത്​. അവാർഡിന്​ അപേക്ഷ നൽകിയ ശേഷം ആദ്യ നൂറ്​ പേരിൽ ദിസാലെ ഉൾപ്പെട്ടിരുന്നു. പിന്നീട്​ അഭിമുഖങ്ങളും ഓഡിറ്റു​ം അന്വേഷണങ്ങളും കഴിഞ്ഞാണ്​ പത്ത്​ ഫൈനലിസ്​റ്റുകളെ തിരഞ്ഞെടുത്തത്​. മൈക്രോസോഫ്​റ്റി​െൻറ ഇന്നൊവേറ്റിവ്​ എജുക്കേറ്റർ എക്​സ്​േ​പർട്ട്​ അവാർഡും നാഷനൽ ഇന്നൊവേഷൻ ഫൗണ്ടേഷ​െൻറ ഇന്നൊവേറ്റർ അവാർഡും രണ്ടുവർഷം മുമ്പ്​​ ഇദ്ദേഹത്തിന്​ ലഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.