Posted On
date_range Updated On
date_range ഫീസടക്കാത്തതിെൻറ പേരിൽ സ്കൂൾ അധികൃതർ വിദ്യാർഥികളെ പൂട്ടിയിട്ടുവെന്ന്
ദുബൈ: ഫീസടക്കാത്തതിെൻറ പേരിൽ ദുബൈയിൽ സ്കൂൾ അധികൃതർ വിദ്യാർഥികളെ പൂട്ടിയിട്ടതായി പരാതി. സ്കൂളിലെ ജിമ്മില ാണ് വിദ്യാർഥികളെ പൂട്ടിയിട്ടത്. കിസൈസിലെ അമേരിക്കൻ സിലബസ് പിന്തുടരുന്ന ഒരു സ്കൂളിലാണ് സംഭവം.
മുറിക്കുള്ളിൽ അടച്ച സുഹൃത്തുക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിദ്യാർഥികളും രക്ഷിതാക്കളുമാണ് വിഡിയോ പങ്കുവെച്ചത്.
വിദ്യാർഥികളിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ വഴിയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ ആരോപണങ്ങൾ സ്കൂൾ അധികൃതർ നിഷേധിച്ചു. സംഭവത്തിൽ സ്കൂളുകളുടെ ഉത്തരവാദിത്തമുള്ള കെ.എച്ച്.ഡി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.