ശൈഖ് മുഹമ്മദ് ബിൻ സായിദ്

മേഖലയിലെ സംഭവവികാസങ്ങൾ; ലോക നേതാക്കളുമായി ചർച്ച നടത്തി പ്രസിഡന്‍റ്​

അബൂദബി: വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായി സംയുക്ത ഫോൺ കോളിൽ പങ്കെടുത്ത്​ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ.​

പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച്​ ചർച്ച ചെയ്യുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന നയതന്ത്ര പരിഹാരങ്ങൾക്കുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിനുമാണ്​ നേതാക്കൾ സംയുക്ത ഫോൺ കോളിൽ പങ്കാളികളായത്​​.

യു.എസ്​ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ പ​ങ്കെടുത്തു.

ബഹ്‌റൈൻ രാജാവ് കിങ്​ ഹമദ് ബിൻ ഈസ അൽ ഖലീഫ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ്, ജോർദാൻ രാജാവ്​ കിങ്​ അബ്​ദുല്ല ബിൻ അൽ ഹുസൈൻ രണ്ടാമൻ, ഈജിപ്ത്​ പ്രസിഡന്‍റ്​ അബ്ദുൽ ഫത്താഹ് അൽ സിസി, തുർക്കിയെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽ ഥാനി, പാകിസ്താൻ സൈനിക മേധാവി ആസിം മുനീർ എന്നിവരാണ്​ സംയുക്​ത ​ഫോൺ കോളിൽ പ​ങ്കെടുത്ത മറ്റു ലോക രാജ്യങ്ങളിലെ നേതാക്കൾ.

Tags:    
News Summary - Developments in the region; President holds discussions with world leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-25 02:06 GMT