ഡെസേർട് മല്ലൂസ് സംഘടിപ്പിച്ച ഓണാഘോഷം
ഷാർജ: കല, കായിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ദുബൈയിലെ കൂട്ടായ്മയായ ഡെസേർട് മല്ലൂസ് ഫാമിലി എന്റർടെയിൻമെന്റ് കൂട്ടായ്മയുടെ ഓണാഘോഷം ഷാർജ മുവൈലയിൽ സംഘടിപ്പിച്ചു. താലപ്പൊലിയുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ മാവേലിയെ വരവേറ്റു. വിവിധ കലാകായിക മത്സരങ്ങളും അരങ്ങേറി. ഗാനമേള, ഓണസദ്യ, കുട്ടികളുടെയും മുതിർന്നവരുടെയും വടംവലി മത്സരം, മലയാളി മങ്ക, പുരുഷ കേസരി മത്സരം തുടങ്ങിയവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പരിപാടികൾക്ക് സജോ ജോസഫ്, എബിൻ കോട്ടയം, പ്രതീഷ് പെരുമ്പാവൂർ, സബാഹ് മാറമ്പിള്ളി, രവീന്ദ്രൻ, നജുമുദ്ദീൻ പെരിങ്ങാല, അനൂപ് രാമചന്ദ്രൻ, ഡോ. താര, അപ്സിൻ, അനിൽ കീഴില്ലം, അനീഷ് അങ്കമാലി, സിജോ കുര്യാക്കോസ്, സഹൽ കോമു, സോണി, ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.