അബൂദബി: 2030 വരെയുള്ള രാജ്യത്തിെൻറ ലക്ഷ്യങ്ങൾ നേടുന്നതിനായി ആവിഷ്കരിച്ച ദേശീയ ബ ഹിരാകാശ നയത്തിന് യു.എ.ഇ തിങ്കളാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ നടന്ന മന്ത ്രിസഭ യോഗം അംഗീകാരം നൽകി. രാജ്യത്തിെൻറ സ്വന്തമായ ഗവേഷണത്തിെൻറ വികാസത്തിനും വ്യവസായ മേഖലയുടെ വികസനത്തിനും വേണ്ടി തയാറാക്കിയതാണ് നയം. ശാസ്ത്രം, ബഹിരാകാശ ഗവേഷണം, നിർമാണം, പരീക്ഷണം തുടങ്ങിയ മേഖലകളിൽ 79ഒാളം പദ്ധതികൾ നയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് മുഹമ്മദ് ബിൻ റാശിദ് അറിയിച്ചു.
കഴിഞ്ഞ വർഷം സമ്പൂർണമായി യു.എ.ഇ ഇമറാത്തി എൻജിനീയർമാരാൽ നിർമിക്കപ്പെട്ട പ്രഥമ കൃത്രിമോപഗ്രഹത്തിെൻറ വിക്ഷേപണം രാജ്യം ആഘോഷിച്ചതായും സമീപ ഭാവിയിൽ ഇൗ എൻജിനീയർമാർ യു.എ.ഇ ആസ്ഥാനമായ അന്താരാഷ്ട്ര ബഹിരാകാശ സാേങ്കതികവിദ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നത് നമുക്ക് കാണാനാകുമെന്നും ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. മൊത്തം മനുഷ്യവംശത്തെ സേവിക്കാവുന്ന ശാസ്ത്രനേട്ടങ്ങൾ കൈവരിക്കുന്ന അതി വിദഗ്ധരും ബഹിരാകാശ ശാസ്ത്രത്തിൽ നിപുണരുമായ ഇമറാത്തി ശാസ്ത്രജ്ഞർ നമുക്കുണ്ടാകും.
രാജ്യത്തെ പൗരന്മാർക്ക് ഉപകരിക്കുന്നതും ദേശീയ സമ്പദ് വ്യവസ്ഥയിലെ പ്രധാന മേഖലകളിൽ സംഭാവന അർപ്പിക്കുന്നതുമായ അഭിലഷണീയ പദ്ധതികളും സംരംഭങ്ങളും കൊണ്ട് നാം ബഹിരാകാശ മേഖലയിൽ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ രാജ്യത്തിെൻറ സുപ്രധാനമായ നാഴികക്കല്ലാണ്. അഭിലഷണീയമായ ബഹിരാകാശ പദ്ധതികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഒരു മാതൃകയായി മാറുകയാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.