ഡെലിവറി ജീവനക്കാരുടെ​ പണിമുടക്ക്​ വിജയം; കമ്പനി തീരുമാനം പിൻവലിച്ചു

ദുബൈ: ഡെലിവറിക്കുള്ള ഡ്രോപ്പ്​ ഫീസ്​ വെട്ടികുറച്ച കമ്പനിയുടെ നടപടിയിൽ പ്രതിഷേധിച്ച്​ ഒരുവിഭാഗം ഡെലിവറി ജീവനക്കാർ ദുബൈയിൽ നടത്തിയ പണിമുടക്ക്​ വിജയിച്ചു. സമരത്തെ തുടർന്ന്​ തീരുമാനത്തിൽ നിന്ന്​ പിൻമാറാൻ മാനേജ്​മെന്‍റ്​ തീരുമാനിച്ചു. 'ഡെലിവറൂ' കമ്പനിയിലെ തൊഴിലാളികളാണ് പണിമുടക്കിയത്.

ഒരോ ഡെലിവറിക്കും ബൈക്ക് ഡ്രൈവർമാർക്ക് നൽകുന്ന നിരക്കാണ് ഡ്രോപ്പ് ഫീസ്. ഇത് 10.25 ദിർഹമിൽ നിന്ന് 8.75 ദിർഹമായി കുറക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. ഇതോടൊപ്പം ജോലി സമയം 14 മണിക്കൂറായി വർധിപ്പിക്കാനും കമ്പനി തീരുമാനിച്ചിരുന്നു. ജീവനക്കാർക്ക് കൂടുതൽ വരുമാനമുണ്ടാക്കാൻ കഴിയും എന്നാണ് ഇതിന് കാരണം പറഞ്ഞത്. നിലവിൽ ആറ് മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി 12 മണിക്കൂറാണ് ഡെലിവറുവിന്‍റെ ഡെലിവറി ജീവക്കാർ ജോലി ചെയ്തിരുന്നത്. തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച ജീവനക്കാർ തൊഴിലാളി ദിനമായ ഇന്നലെ സംഘടിതമായി കമ്പനിയുടെ ഡെലിവറി ഓർഡറുകൾ മൊബൈൽ ആപ്പിൽ സ്വീകരിക്കുന്നത് നിർത്തിവെച്ചു. ഓർഡർ കൃത്യസമയത്ത് എത്തായതായതോടെ കമ്പനിക്ക് ഉപഭോകാ്​താക്കളുടെ പരാതികളും പ്രവഹിക്കാൻ തുടങ്ങി. സോഷ്യൽ മീഡിയയിലും ഇതുസംബന്ധിച്ച വാർത്തകളും പ്രതികരണങ്ങളും നിറഞ്ഞു. കമ്പനിയുടെ പ്രവർത്തനം തന്നെ സ്തംഭിക്കുന്ന അവസ്ഥയിൽ തീരുമാനത്തിൽ നിന്ന് പിൻമാറുന്നതായി കമ്പനി അറിയിച്ചു. 

Tags:    
News Summary - Delivery workers strike success; The company reversed the decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.