Posted On
date_range Updated On
date_range റോഡപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
ദുബൈ: റോഡപകടത്തിൽ മരിച്ച വ്യക്തിയെ കുറിച്ച് വിവരം ലഭിക്കുന്നവർ ബർ ദുബൈ പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ അഭ്യർഥിച്ച് പൊലീസ്. അൽ ഖിസൈസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അൽ നഹ്ദ പാലത്തിനു സമീപം അൽ ഇത്തിഹാദ് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ മരിച്ചതെന്ന് സംശയിക്കുന്ന ഇയാളുടെ മൃതദേഹത്തിൽ തിരിച്ചറിയാവുന്ന രേഖകൾ ഉണ്ടായിരുന്നില്ല. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബർ ദുബൈ പൊലീസ് സ്റ്റേഷനിലോ ദുബൈ പൊലീസിന്റെ കോൾ സെന്റർ നമ്പറായ 901ലോ (ദുബൈക്ക് പുറത്തുള്ളവർ 04 കൂടി ചേർക്കുക) അറിയിക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.