നീ​ലേശ്വരം സ്വദേശി അൽഐനിൽ മരിച്ചു

അൽഐൻ: കാസർകോട്​​ നീലേശ്വരം തൈക്കടപ്പുറം എ.എം. അബ്​ദുൽ റസാഖ്​ (62) അൽഐനിൽ നിര്യാതനായി. ഒരു മാസത്തോളമായി അൽ​ഐൻ തവാം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഹൃദയാഘാതം മൂലമാണ്​ മരിച്ചത്​. 

35 വർഷത്തിലേറെയായി പ്രവാസജീവിതം നയിക്കുന്ന അബ്​ദുൽ റസാഖ്​ 20 വർഷത്തോളമായി അൽ​െഎൻ ഹീലിയിൽ ബഖാല നടത്തി വരികയായിരുന്നു. 
ഭാര്യ: കെ. ഷരീഫ, മക്കൾ: റംഷീദ, റഷാദ്​. മരുമകൻ: ആഷിഖ്​ ഖത്തർ. സഹോദരങ്ങൾ:കുഞ്ഞഹമ്മദ്​, ബീഫാത്തിമ, ഖദീജ, സഫിയ,ഖൗലത്ത്​,ഹഫ്​സത്ത്​.

അൽ​െഎൻ കേരള സംസ്​കാരിക വേദി നേതാക്കളായ അഷ്​റഫ്​ പറമ്പത്ത്​, ഉവൈസ്​ തൈലക്കണ്ടി, ഷക്കീൽ എ.എം, സാമൂഹിക പ്രവർത്തകരായ യൂസുഫലി പറമ്പത്ത്​, ഇസ്​മായിൽ പി.പി എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖബറടക്കം നടത്തി.

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.