ചാവക്കാട് സ്വദേശി അജ്മാനില്‍ നിര്യാതനായി

അജ്മാന്‍: ചാവക്കാട് അനു ഗ്യാസ് റോഡിൽ താമസിക്കുന്ന പരേതനായ എൻ.കെ. സൈതാലികുട്ടിയുടെ മകൻ വി.പി. ഹനീഫ (67) അജ്മാനില്‍ നിര്യാതനായി. ഏറെ കാലം പ്രവാസ ലോകത്ത് ജോലി ചെയ്തിരുന്ന ഹനീഫ പിന്നീട് നാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്നു. അജ്മാനിലുള്ള മകളോടൊപ്പം അടുത്തിടെ വിസിറ്റില്‍ വന്നതായിരുന്നു.

ശാരീരിക അസ്വസ്ഥതകളാൽ രണ്ടാഴ്ച മുമ്പ്​ അജ്മാന്‍ ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ്​​ മരിച്ചത്​. ഭാര്യ: ഷക്കീല. മക്കള്‍: ശറീന, സബിത. മരുമക്കള്‍: ഫാറസ് (കുവൈത്ത്), ഷെബിൽ (ദുബൈ). നടപടികള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് അജ്മാനില്‍ ഖബറടക്കും. ദു​ൈബയിലുള്ള വി.പി. സുലൈമാന്‍ ഒരുമനയൂര്‍ സഹോദരനാണ്.

Tags:    
News Summary - Death news-V.P.Haneefa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.