ദുബൈ: നാലു പതിറ്റാണ്ടായി യു.എ.ഇയിൽ വിവിധ സ്ഥാപനങ്ങൾ നടത്തി വന്നിരുന്ന പടന്ന കൈതക്കാട് സ്വദേശിയും പെരുമ്പ നിവാസിയുമായ എ.വി അബ്ദുൾ കരീം ഹാജി (67) ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ദുബൈയിലെ ആശുപത്രിയിൽ നിര്യാതനായി.
പയ്യന്നൂരിലെ പ്രശസ്ത വസ്ത്ര വ്യാപാരിയായിരുന്ന പരേതനായ ഹാജി .എ അബ്ദുൾ അസീസിെൻറ മകൾ സുഹറയാണ് ഭാര്യ.
കൈതക്കാട് തർബിയത്തുൽ ഇസ്‌ലാം ജമാഅത്തിെൻറ ദുബൈ ശാഖ പ്രസിഡൻറ് സ്ഥാനം ഉൾപ്പടെ വിവിധ സംഘടനകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. കുടുംബ സമേതം ഷാർജയിലായിരുന്നു താമസം.
മക്കൾ: ഇസ്മായിൽ ,യഹ്യ , ഇസ്ഹാഖ്, ഹമ്മാദ് ഫാത്തിമ, നബ്ഹാൻ മുനീബ് മരുമക്കൾ: ഡോ.നൂറുൽ അമീൻ (കോഴിക്കോട് മെഡിക്കൽ കോളജ്),ഷബാന, സൈനബ. പയ്യന്നൂരിലെ വ്യാപാരികളായ ഹുസ്സൈൻ സി.വി, മുഹമ്മദലി സി.വി. ജാബിർ സി.വി. എന്നിവർ ഭാര്യാ സഹോദരങ്ങളാണ്. ഖബറടക്കം ഇന്ന് ഷാർജയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.