ഹൃദയാഘാതം: വയനാട് സ്വദേശി ഷാർജയിൽ മരിച്ചു 

ദുബൈ: വയനാട് പച്ചിലക്കാട് സ്വദേശി മുഹമ്മദലി കമ്പ(54) ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു. ദുബൈയിലെ ബിൽഡ് മാക്സ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. അഞ്ചു വർഷമായി ദുബൈയിലുണ്ട്. നേരത്തെ ഖത്തറിലായിരുന്നു.

ഞായറാഴ്​ച വൈകുന്നേരം കടുത്ത നെഞ്ചു വേദനയെ തുടർന്ന്  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഷമീന അലി. മക്കൾ: ഷാലു, സോന, അസിൻ, അംറീൻ. മരുമക്കൾ: അഷ്മിദ്, ഫഹദ് (യു.എ.ഇ). സഹോദരങ്ങൾ: കൗലത്ത്, ഷാഹിദ, നസീർ കമ്പ. മൃതദേഹം തിങ്കളാഴ്ച്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - death news saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.