ഹൃദയാഘാതം: തിരൂർ സ്വദേശി അൽഐനിൽ നിര്യാതനായി

അൽഐൻ: മലപ്പുറം ജില്ലയിലെ തിരൂർ ചെറവന്നൂർ പാറമ്മലങ്ങാടി സ്വദേശി പരേതനായ പൂണേരി അബ്​ദുൽ റസാഖ് ഹാജിയുടെ മകൻ അബ്​ദുൽ റഷീദ് (57) ഹൃദയാഘാതം കാരണം അൽഐനിൽ നിര്യാതനായി. ദീർഘ കാലമായി അൽഐനിലുള്ള അബ്​ദുൽ റഷീദ് അൽ മഖാം എന്ന സ്ഥലത്ത് ഹോട്ടൽ നടത്തിവരികയായിരുന്നു.  ഭാര്യ: അസ്മ. മക്കൾ: റാശിദ, നാദിറ, ഹുദ, അർഷിദ, റഹ ഫാത്തിമ. മരുമക്കൾ: ഷാബു, ശനൂഫ്. സഹോദരങ്ങൾ: സലാഹുദ്ദീൻ, ശക്കീർ (ദുബൈ), ബഷീർ.മൃതദേഹം ബുധനാഴ്​ച നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം വ്യാഴാഴ്​ച രാവിലെ ഒമ്പതിന്​ പാറമ്മലങ്ങാടി പോയിക്കൂത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - death dubai uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.