ദുബൈ: ഡിജിറ്റൽ നാടോടികൾ എന്ന് വിളിക്കപ്പെടുന്ന വിദൂരങ്ങളിൽ നിന്ന് ജോലിചെയ്യുന്നവരുടെ ഇഷ്ട നഗരങ്ങളിൽ ദുബൈക്ക് രണ്ടാം സ്ഥാനം. കഴിഞ്ഞ ദിവസം പുറത്തുവന്ന 'വർക് ഫ്രം എനിവേർ'സൂചികയിലാണ് ഇത് വ്യക്തമാകുന്നത്. ലോകത്തെ 75പ്രധാന നഗരങ്ങളിൽ മെൽബണാണ് പട്ടികയിൽ ഒന്നാമതെത്തിയത്.
വിദൂര ജോലിക്കാർക്ക് ഒരുവർഷത്തേക്ക് വിസയനുവദിക്കാനുള്ള തീരുമാനമാണ് ദുബൈയെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത്. സിഡ്നി, ടള്ളിൻ, ലണ്ടൻ, ടോക്യോ, സിംഗപ്പൂർ തുടങ്ങിയ നഗരങ്ങളാണ് ദുബൈക്ക് പിറകിലുള്ളത്. താമസസ്ഥലത്തു നിന്ന് ജോലിചെയ്യുന്നതിന് ഈ നഗരങ്ങളിലുള്ള സൗകര്യങ്ങൾ പരിഗണിച്ചാണ് സൂചിക തയാറാക്കിയത്. െചലവ്, അടിസ്ഥാന സൗകര്യങ്ങൾ, നികുതി, സ്വാതന്ത്യം, സുരക്ഷ, ജീവിതസാഹചര്യം എന്നിവ പഠനത്തിൽ പരിഗണനീയമായി.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് വിദൂര ജോലി'ന്യൂ നോർമൽ'ആകുന്ന ഘട്ടത്തിൽ, ചില രാജ്യങ്ങൾ എവിടെനിന്നും ജോലി എന്നതിനെ പിന്തുണച്ച് നിയമനിർമ്മാണം നടത്തുകയും തൊഴിലാളികൾക്ക് അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ നഗരങ്ങളിലേക്ക് താമസം മാറ്റാനുള്ള സാധ്യത തുറക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് പുറത്തുവിട്ട നെസ്റ്റ്പിക്ക് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ദുബൈ ഇത്തരത്തിലൊരു പദ്ധതി പ്രഖ്യാപിച്ചത്. വിദൂര ജോലിക്കാർക്കും കുടുംബത്തിനും നഗരത്തിൽ വന്നു കഴിയാനും ജോലി ചെയ്യാനും വിസ അനുവദിച്ചത് അതിെൻറ ഭാഗമായായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.