ദാറുൽ ഹുദാ ഇസ്ലാമിക് സ്കൂളിലെ ബിരുദദാന ചടങ്ങ്
Posted On
date_range Updated On
date_range ദാറുൽ ഹുദ ബിരുദദാന ചടങ്ങ്
അൽ ഐൻ: സി.ബി.എസ്.ഇയുടെ സയൻസ്, കോമേഴ്സ് സ്ട്രീമുകളിൽ 12ാം ക്ലാസ് പൂർത്തിയാക്കുന്ന ദാറുൽ ഹുദാ ഇസ്ലാമിക് സ്കൂളിലെ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ മുനീർ ചാലിൽ നേതൃത്വം നൽകി. സ്കൂൾ ചെയർമാൻ വി.പി. പൂക്കോയ തങ്ങൾ, മാനേജിങ് ഡയറക്ടർ ഇ.കെ. മൊയ്തീൻ ഹാജി, വൈസ് പ്രിൻസിപ്പൽ അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു.
സ്കൂൾ ഹെഡ് ബോയ് അബ്ദുല്ല യൂസുഫലി, സ്കൂൾ ഹെഡ് ഗേൾ ഫായിസ ബീവി എന്നിവർ മറുപടി പ്രസംഗം നടത്തി.
10,12 ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. എസ്.ഡി.പി കോർഡിനേറ്റർ ദുൽകിഫിലി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.