ദുബൈ പൊലീസ്​ പിടികൂടിയ വാഹനം

അപകടകരമായ ഓവർടേക്കിങ്​: കാർ ദുബൈ പൊലീസ്​ പിടികൂടി

ദുബൈ: രണ്ട്​ വരിപ്പാതയിൽ അപകടകരമായ രീതിയിൽ ഓവർ​ടേക്കിങ്​ നടത്തിയ കാർ ദുബൈ പൊലീസ്​ പിടികൂടി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന രീതിയിലുള്ള ​ഓവർടേക്കിങ്​ പൊതുജന സുരക്ഷക്ക്​ വെല്ലുവിളി ഉയർത്തുന്നതാണെന്ന്​ ജനറൽ ഡിപ്പാർട്ട്​മെന്‍റ്​ ഓഫ്​ ട്രാഫിക്​ ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ പറഞ്ഞു.

ട്രാഫിക്​ നിയമങ്ങളുടെ കടുത്ത ലംഘനമാണ്​ ഡ്രൈവർ നടത്തിയത്​. മറ്റ്​ വാഹനങ്ങളെ പരിഗണിക്കാതെ ട്രാഫിക്​ നിയമങ്ങൾ ലംഘിച്ചാണ്​ ഓവർടേക്കിങ്​ എന്നത്​ വിഡിയോയിൽ വ്യക്​തമായിരുന്നു. വാഹനം വിട്ടുകിട്ടാൻ കടുത്തപിഴ നൽകേണ്ടിവരും. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ദുബൈ പൊലീസിന്‍റെ സ്മാർട്ട്​ ആപ്പിലോ 901 ടോൾ ഫ്രീ നമ്പറിലോ റിപ്പോർട്ട്​ ചെയ്യാം.

Tags:    
News Summary - Dangerous overtaking: Car seized by Dubai Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.