ഡാക് ഡെവലപ്പേഴ്സിന്റെ ‘എയറോപൊളിസ്’ പദ്ധതി ദുബൈയിൽ പ്രഖ്യാപിക്കുന്നു
ദുബൈ: ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖ ഫ്ലാറ്റ് നിർമാതാക്കളായ ഡാക് ഡെവലപ്പേഴ്സ് പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ആരംഭിച്ച ‘എയറോപൊളിസ്’ പദ്ധതി ദുബൈയിൽ ലോഞ്ച് ചെയ്തു. ദുബൈയിലെ ഷാംഗ്റി ല ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡാക് ഡെവലപ്പേഴ്സ് ബ്രാൻഡ് അംബാസഡറും തമിഴ് നടനുമായ അർജൻ സർജ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഡാക് ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടർ സതീഷ് കുമാർ സന്താനം, ദുബൈ പൊലീസ് മേജർ ഉമർ മൻസൂർ അൽ മർസൂഖി, ഡി.ടി.സി.എം എക്സിക്യൂട്ടിവ് ഡയറക്ടർ ഇബ്രാഹിം യാഖൂബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചെന്നൈയിലാണ് ഡാകിന്റെ ഏറ്റവും ആഡംബര സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ‘എയറോപൊളിസ്’ ഫ്ലാറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽനിന്ന് 10 മിനിറ്റ് യാത്ര മാത്രമാണ് ഫ്ലാറ്റുകളിലേക്കുള്ളത്. 75 ലക്ഷം രൂപ മുതലാണ് ഫ്ലാറ്റുകളുടെ വിലയെന്ന് മാനേജിങ് ഡയറക്ടർ സതീഷ് കുമാർ സന്താനം പറഞ്ഞു. ഏതാണ്ട് 20 ലക്ഷം ചതുരശ്ര അടി വിസ്തീർണം വരുന്ന ഫ്ലാറ്റ് സൗകര്യങ്ങൾ ഇതിനകം വിജയകരമായി ഉപഭോക്താക്കൾക്ക് കൈമാറാൻ കഴിഞ്ഞുവെന്നും സുതാര്യമായ ഇടപാടുകളും ഉപഭോക്താക്കളുടെ വിശ്വാസവുമാണ് ഡാകിന്റെ കരുത്തെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.