റ​മ​ദാ​ൻ പീ​ര​ങ്കി യാ​ത്ര തു​ട​രു​ന്നു;നാ​ളെ ഹ​ത്ത​യി​ൽ

ദു​ബൈ: റ​മ​ദാ​നി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യ മൊ​ബൈ​ൽ പീ​ര​ങ്കി യാ​ത്ര തു​ട​രു​ന്നു. റ​മ​ദാ​ൻ നാ​ലി​നും അ​ഞ്ചി​നും ജെ.​ബി.​ആ​റി​ലാ​ണ്​ പീ​ര​ങ്കി വെ​ടി​മു​ഴ​ങ്ങു​ക.

ശേ​ഷം അ​ഞ്ചി​നും ആ​റി​നും ഹ​ത്ത ഹാ​ളി​ലേ​ക്ക്​ മൊ​ബൈ​ൽ പീ​ര​ങ്കി സ​ഞ്ച​രി​ക്കും. വ്ര​തം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​റി​യി​ക്കു​ന്ന​നാ​യി പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​താ​ണ്​ പീ​ര​ങ്കി വെ​ടി.

ഓ​രോ ഇ​ട​ങ്ങ​ളി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ കൗ​തു​ക കാ​ഴ്ച സ​മ്മാ​നി​ക്കു​ന്ന​തി​നാ​ൽ പീ​ര​ങ്കി പൊ​ട്ടി​ക്കു​ന്ന​ത്​ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ്​ ഒ​രു​മി​ച്ച്​ കൂ​ടാ​റ്. ഈ ​റ​മ​ദാ​നി​ൽ ദു​ബൈ​യി​ൽ 17 ഇ​ട​ങ്ങ​ളി​ലാ​ണ്​ പീ​ര​ങ്കി വെ​ടി മു​ഴ​ങ്ങു​ക. സ​അ​ബീ​ൽ പാ​ർ​ക്കി​ൽ നി​ന്ന്​ ആ​രം​ഭി​ച്ച്​ ഉ​മ്മു​​സു​ഖെം മ​ജ്​​ലി​സി​ലാ​ണ്​ ആ​ദ്യ​മെ​ത്തി​യ​ത്. തു​ട​ർ​ന്ന്​ ജെ.​ബി.​ആ​റി​ലേ​ക്കും അ​വി​ടെ​നി​ന്ന്​ അ​ൽ ശം​സ്​ ഹോ​ട്ട​ലി​ലേ​ക്കും മൊ​ബൈ​ൽ പീ​ര​ങ്കി സ​ഞ്ച​രി​ക്കും. ശേ​ഷം അ​ൽ മൈ​ദാ​ൻ ഹോ​ട്ട​ൽ, ​ഗ്ലോ​ബ​ൽ വി​ല്ലേ​ജ്, അ​റ്റ്​​ലാ​ന്‍റി​ക്​ ഹോ​ട്ട​ൽ, നാ​ദ​ൽ ശി​ബ മ​ജ്​​ലി​സ്, മ​ർ​ഗാം പ്ര​ദേ​ശം, ബു​ർ​ജ്​ ഖ​ലീ​ഫ, ല​ബാ​ബ്​ പ്ര​ദേ​ശം, അ​ൽ ഖ​വാ​നീ​ജ്​ മ​ജ്​​ലി​സ്, മ​ർ​സാ ബൊ​ളി​വാ​ർ​ഡ്, അ​ൽ വ​ർ​ഖ പ്ര​ദേ​ശം, വി​ഡ ക്രീ​ക്ക്​ ഹാ​ർ​ബ​ർ എ​ന്നി​വ​യി​ലൂ​ടെ സ​ഞ്ച​രി​ച്ച്​ ബ​ർ​ഷ പാ​ർ​ക്കി​ൽ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ മൊ​ബൈ​ൽ പീ​ര​ങ്കി​യു​ടെ യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ജെ.​ബി.​ആ​ർ, ബു​ർ​ജ്​ ഖ​ലീ​ഫ, ദ​മാ​ക്​ ഹി​ൽ​സ്, എ​ക്സ്​​പോ സി​റ്റി ദു​ബൈ, ദു​ബൈ ഫെ​സ്റ്റി​വ​ൽ സി​റ്റി, വി​ഡ ക്രീ​റ്റ്​ ഹാ​ർ​ബ​ർ ഹോ​ട്ട​ൽ എ​ന്നീ ആ​റ്​ സ്ഥ​ല​ങ്ങ​ളി​ൽ റ​മ​ദാ​ൻ മു​ഴു​വ​ൻ പീ​ര​ങ്കി വെ​ടി​മു​ഴ​ങ്ങു​മെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. 

Tags:    
News Summary - Ramadan Cannon Walk Continues; Four in Hatta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.