സൈബർ ആക്രമണം: എക്​സ്​പോ 2020ൽ ഹൈടെക്​ സംവിധാനം

ദുബൈ: ലോകം മുഴുവൻ സംഗമിക്കുന്ന ദുബൈ എക്സ്​പോ 2020ന്​​ നേരെ സൈബർ ആക്രമണ സാധ്യത മുന്നിൽകണ്ട്​ ശക്തമായ മുന്നൊരുക്കങ്ങളുമായി അധികൃതർ. ​ഏറ്റവും പുതിയ ​ൈസബർ സുരക്ഷ സംവിധാനങ്ങളാണ്​ എക്​സ്​പോക്ക്​ സുരക്ഷയൊരുക്കാൻ സംവിധാനിക്കുന്നതെന്ന്​ സൈബർ സുരക്ഷ വിഭാഗം വൈസ് ​പ്രസിഡൻറ്​ ഇമാൻ അൽ അവാദി വെളിപ്പെടുത്തി.

സാ​ങ്കേതിക തികവോടെ നടത്തപ്പെടുന്ന പരിപാടി​യെ അല​ങ്കോലപ്പെടുത്താനായി മുൻകൂട്ടിക്കാണാൻ കഴിയാത്ത രൂപത്തിൽ ആക്രമണങ്ങളുണ്ടായാൽ പരിഹരിക്കാനുള്ള സംവിധാനമാണ്​ ഒരുക്കിയതെന്ന്​ അവർ പറഞ്ഞു. എക്​സ്​പോയുടെ അടിസ്​ഥാന സൗകര്യങ്ങളും പ്രവർത്തനവും മെച്ചപ്പെടുത്താനും സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ്​ ഹൈടെക്​ ഒര​ുക്കങ്ങൾ പുരോഗമിക്കുന്നത്​. ടിക്കറ്റ്​ വിൽപന, വലിയ സ്​ക്രീനുകൾ, വെർച്വൽ റിയാലിറ്റി സംവിധാനങ്ങൾ എന്നിവയിലെല്ലാം ആക്രമണ സാധ്യതയുണ്ട്​. ഈ പ്രവർത്തനങ്ങളെ ബാധിച്ചാൽ എക്​സപോക്ക്​ മങ്ങലേൽക്കും.

ഇത്​ മുൻകൂട്ടി കണ്ടാണ്​ സുരക്ഷയൊരുക്കുന്നത്​.നേരത്തേ ലോക എക്​സ്​പോകളിൽ ഉപയോഗിച്ചിട്ടില്ലാത്ത പുത്തൻ സാ​ങ്കേതികവിദ്യയാണ്​ 4.38 സ്​ക്വയർ കിലോമീറ്റർ സ്​ഥലത്ത്​ 130 ലേറെ കെട്ടിടങ്ങളിലായി ഒര​ുക്കുന്ന മേളയുടെ സൈബർ സുരക്ഷക്ക്​ പ്രയോഗിക്കുന്നത്​. കോവിഡ്​ മഹാമാരിക്കാലത്ത്​ യു.എ.ഇ അടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾ കനത്ത സൈബർ ആക്രമണങ്ങളാണ്​ നേരിട്ടത്​. ഹാക്കർമാരുടെയും തട്ടിപ്പുകാരുടെയും കെണിയിൽ വ്യക്തികളും വലിയ കമ്പനികളും വരെ വീണുപോയ സാഹചര്യമുണ്ടായി.

കഴിഞ്ഞവർഷം രാജ്യത്ത്​ സൈബർ ആക്രമണങ്ങൾ 250 ശതമാനം വർധിച്ചതായാണ്​ സർക്കാറി​െൻറ ഔദ്യോഗിക കണക്ക്​. ഈ സാഹചര്യത്തിലാണ്​ കനത്ത സുരക്ഷ സംവിധാനമൊരുക്കാൻ സർക്കാർ തീരുമാനിച്ചത്​.190ലേറെ രാജ്യങ്ങളിൽനിന്നായി ഇരുനൂറിലേറെ പവിലിയനുകൾ ഒരുങ്ങുന്ന എക്​സ്​പോ ആരംഭിക്കാൻ മൂന്നുമാസത്തോളമാണ്​ ഇനി ബാക്കി​. മിക്ക രാജ്യങ്ങളുടെയും പവിലിയൻ നിർമാണം ഇതിനകം അവസാനഘട്ടത്തിലാണ്​. ആറുമാസത്തെ മേളക്ക്​ വിവിധ രാജ്യങ്ങളിൽനിന്നായി രണ്ടര കോടിയിലേറെ ജനങ്ങൾ എത്തുമെന്നാണ്​ പ്രതീക്ഷ​.

Tags:    
News Summary - Cyber Attack: Hi-Tech System at Expo 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.