ബി.സി. അബൂബക്കര്‍
അബൂദബി: ജീവകാരുണ്യ മേഖലയിലെ സേവനത്തിന് അബൂദബി വേങ്ങര മണ്ഡലം കെ.എം.സി.സി ഏര്‍പ്പെടുത്തിയ സി.വി. മുഹമ്മദ് ഹാജി സ്മാരക പുരസ്കാരത്തിന് കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി സ്വദേശി ബി.സി. അബൂബക്കര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഞായറാഴ്ച നടത്തുന്ന അബൂദബി വേങ്ങര മണ്ഡലം കെ.എം.സി.സി. അസംബ്ലിയ-24 പരിപാടിയില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അവാര്‍ഡ് സമ്മാനിക്കും. ശരീഫ് കുറ്റൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. 1970 കളില്‍ അബൂദബിയിലെത്തിയ സി.വി. മുഹമ്മദ് ഹാജി ജീവകാരുണ്യ മേഖലയില്‍ സജീവമായിരുന്നു.
മലയാളി കള്‍ചറല്‍ സെന്റര്‍, ചന്ദ്രിക റീഡേഴ്സ് ഫോറം, കെ.എം.സി.സി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ രൂപവത്കരണത്തില്‍ പങ്കാളിയായിരുന്നു. ദീര്‍ഘകാലമായി ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, അബൂദബി കെ.എം.സി.സി, സുന്നി സെന്റര്‍, മഹല്ല് ജമാഅത്ത് എന്നിവയുമായി ബന്ധപ്പെട്ട് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. അബൂദബി സംസ്ഥാന കെ.എം.സി.സി. പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, അബൂദബി മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അസീസ് കാളിയാടന്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ ടി. ഹിദായത്തുല്ല, മണ്ഡലം കെ.എം.സി.സി. പ്രസിഡന്റ് യൂസഫ് ഹാജി പാങ്ങാട്ട് എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.