കാവ്യഭവനത്തി​െൻറ ഉദ്ഘാടനം ശൈഖ് സുൽത്താൻ നിർവഹിച്ചപ്പോൾ

സാംസ്കാരിക ഭവനങ്ങൾ തുറന്നു

ഷാർജ: ഖോർഫാക്കൻ നഗരത്തിലെ സാംസ്കാരിക-സാഹിത്യ പ്രസ്ഥാനത്തെ പിന്തുണക്കുന്ന ഏറ്റവും പുതിയ സാംസ്കാരിക ഭവനങ്ങളുടെ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. വർക്​ഷോപ്പുകൾ, സാംസ്കാരിക സെമിനാറുകൾ, കാവ്യ സായാഹ്നങ്ങൾ, എഴുത്തുകാരെയും സാംസ്കാരിക നേതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഫോറങ്ങൾ തുടങ്ങിയവക്ക് വീടുകൾ വേദിയാകും.

950 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള രണ്ട് നിലകളിലാണ് ഈ കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്. 112 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന തിയറ്റർ, 52 പേരെ ഉൾക്കൊള്ളുന്ന കവി കൗൺസിൽ, ലൈബ്രറി അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ എന്നിവ ഇതിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.