ദുബൈ: മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി ജൂൺ മാസത്തിൽ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. സന്ദർശകർക്ക് അറിവ് വികസിപ്പിക്കാനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കാനുമുള്ള അവസരങ്ങൾ നൽകുന്നതിന് സഹായിക്കുന്നതാകും പരിപാടികൾ. ദുബൈ നാഷണൽ തിയേറ്ററുമായി സഹകരിച്ച് വർക്ഷോപ്പാണ് ആദ്യ പരിപടി.
റോമിയോ ആൻഡ് ജൂലിയറ്റിനെ കേന്ദ്രീകരിച്ചുള്ള ഈ സെഷൻ, പങ്കെടുക്കുന്നവരുടെ എഴുത്ത്, കലാപ്രകടന കഴിവുകളും വളർത്താൻ ലക്ഷ്യമിട്ടുള്ളതാണ്. റിഥം ഓഫ് ഡയലക്റ്റ്സ് എന്ന തീമിൽ ശ്രദ്ധേയമായ കവിതാ സായാഹ്നവും ഒരുക്കുന്നുണ്ട്. എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷനുമായി സഹകരിച്ച്, ‘എമിറാറ്റി ട്രഷേഴ്‌സ് സീൽഡ് ബൈ ഹിസ്റ്ററി: ഫ്രം മെമ്മറി ആർക്കൈവ്‌സ് ടു ട്രഷേഴ്‌സ് ഫോർ ജനറേഷൻസ്’ എന്ന പേരിൽ രണ്ട് ദിവസത്തെ പ്രദർശനവും ലൈബ്രറി സംഘടിപ്പിക്കും.
മൂന്ന് ദിവസത്തെ കൊറിയൻ ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുംന്നുണ്ട്. ഇതിൽ എട്ട് പ്രശസ്ത സിനിമകൾ പ്രദർശിപ്പിക്കും. പരമ്പരാഗത കൊറിയൻ സംഗീത പ്രകടനവും ഫെസ്റ്റിവലിൽ ഉൾപ്പെടും. ഇന്റർനാഷണൽ ഇകെബാന ഫൗണ്ടേഷനുമായി സഹകരിച്ച്, പരമ്പരാഗത ജാപ്പനീസ് പുഷ്പാലങ്കാര കലയായ ഇകെബാനയെക്കുറിച്ച് ലൈബ്രറി ഒരു വർക്ക്‌ഷോപ്പും ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് www.mbrl.ae സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.