ക്രിയേറ്റിവ് ടാലന്റ് കെയർ ഡിപ്ലോമ ബിരുദദാന ചടങ്ങിൽ നിന്ന്
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈയുടെ നേതൃത്വത്തിൽ നടന്ന ‘ക്രിയേറ്റിവ് ടാലന്റ് കെയർ’ ഡിപ്ലോമയുടെ എട്ടാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. മൂന്നുമാസത്തെ പരിശീലനമാണ് സംഘടിപ്പിച്ചത്.
35 പേർ വിജയകരമായി കോഴ്സ് പൂർത്തിയാക്കി. ഇവർ വികസിപ്പിച്ചെടുത്ത അഞ്ച് നൂതന പദ്ധതികൾ ചടങ്ങിൽ അവതരിപ്പിച്ചു. തിയറി ക്ലാസുകൾക്ക് പുറമെ പ്രായോഗിക പരിശീലനത്തിനും പ്രാധാന്യം നൽകിയാണ് കോഴ്സ്. ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബൂഹുമൈദ്, സുപ്രീം ലെജിസ്ലേഷൻ കമ്മിറ്റി സെക്രട്ടറി ജനറൽ അഹ്മദ് സഈദ് ബിൻ മെഷർ, യു.എ.ഇ സാമ്പത്തിക മന്ത്രാലയം അസി. അണ്ടർസെക്രട്ടറി ഡോ. അബ്ദുർറഹ്മാൻ അൽ മുഈനി, ആർ.ഐ.ടി ദുബൈ പ്രസിഡന്റ് ഡോ. യൂസുഫ് അൽ അസ്സഫ്, ദുബൈ ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
നൂതനാശയങ്ങൾ നടപ്പാക്കുന്നത് ജി.ഡി.ആർ.എഫ്.എയുടെ പ്രവർത്തനങ്ങളുടെ മുഖമുദ്രയാണെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (ആർ.ഐ.ടി) സഹകരിച്ചാണ് പദ്ധതി. ജി.ഡി.ആർ.എഫ്.എയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഡിപ്ലോമ കോഴ്സ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.