ദുബൈ: കോവിഡ് മഹാമാരിയിൽനിന്ന് നാടിനെ രക്ഷിക്കാൻ മുറിക്കുള്ളിൽ കഴിച്ചുകൂട്ടുന്ന നിരവധി മനുഷ്യരുണ്ട്. പൊതുജനങ്ങളോട് വീടിനുള്ളിൽ കഴിയാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നതെങ്കിലും ഭക്ഷണവും മരുന്നും വാങ്ങാൻ പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, രോഗമുള്ളവർക്കും രോഗ ലക്ഷണമുള്ളവർക്കും പുറത്തിറങ്ങി ആഹാരവസ്തുക്കൾ വാങ്ങാൻ കഴിയില്ല. അസുഖം ഉണ്ടെന്ന ഭീതിക്കിടയിൽ ഭക്ഷണംപോലും നേരാംവണ്ണം കഴിച്ചില്ലെങ്കിൽ ആ മനുഷ്യരുടെ അവസ്ഥ ഏറെ കഷ്ടമായി മാറും. േജാലി ഇല്ലാതെ ഇരിക്കുന്നവരുടെയും വിസിറ്റ് വിസയിൽ വന്നവരുടെയും അവസ്ഥയും പ്രയാസത്തിലാവും.
അവർ വിശന്നിരിക്കുേമ്പാൾ നമ്മൾ എങ്ങനെ വയറുനിറച്ച് ഉണ്ണാനാണ്? യു.എ.ഇയിലെ വിവിധ സന്നദ്ധസംഘ കൂട്ടായ്മകൾ ആവുന്നത്ര പ്രയത്നം ഇൗ ആവശ്യത്തിനായി ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം ദുബൈ ദേരയിലെ ഒരു മുറിയിൽ 11 പേർ ഉച്ച ഭക്ഷണം കഴിച്ചില്ലെന്നറിഞ്ഞ് ഷാർജയിൽ ഭക്ഷണം പാകം ചെയ്ത് വീട്ടുമുറ്റത്ത് എത്തിച്ചുകൊടുത്തു പൊതുപ്രവർത്തകനായ സി.പി. ജലീൽ. മറ്റു പല സേവകരും ഇത്തരത്തിൽ നിശ്ശബ്ദ പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ ഇന്ത്യൻ അസോസിയേഷനുകളിൽ ഒന്നായ ഷാർജ ഇന്ത്യൻ അസോസിയേഷെൻറ കമ്യൂണിറ്റി ഹാളിൽ ഇന്നും നാളെയും ഇൻകാസിെൻറ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും സമാഹരണവും നടക്കുന്നുണ്ട്.
അഞ്ച് കിലോ അരി, പഞ്ചസാര, തേയില, പയർ, കടല, റവ, റെസ്ക് തുടങ്ങിയവ എല്ലാം ഉൾക്കൊള്ളുന്ന കിറ്റുകളാക്കി ആവശ്യക്കാരായ ആളുകൾക്ക് എത്തിച്ചുനൽകുന്ന പ്രയത്നമാണ് നടത്തി വരുന്നതെന്ന് ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അറിയിച്ചു. െഎ.എ.എസ് ഹാളിൽ സ്വരൂപിച്ച് എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് ആണ് കിറ്റുകൾ കൈമാറുകയെന്ന് ഷാർജ ഇൻകാസ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം വ്യക്തമാക്കി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസനും ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരിയും എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. ഉദ്യമവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് 050 948 6360 (രഞ്ജിത്ത്), 050 655 0638 (സി.പി. ജലീൽ) എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.