ദുബൈ: യു.എ.ഇയിൽ കോവിഡ് എത്തിയിട്ട് നാലര മാസം പിന്നിടുേമ്പാൾ രാജ്യത്ത് രോഗമുക്തരുടെ എണ്ണം കൂടുന്നു. ദിവസവും റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ പേർ സുഖംപ്രാപിക്കുന്നുണ്ടെന്നാണ് ആരോഗ്യ, രോഗപ്രതിേരാധ മന്ത്രാലയത്തിെൻറ പുതിയ കണക്കുകളിൽ വ്യക്തമാകുന്നത്. പോസിറ്റിവായവരിൽ 60 ശതമാനം പേരും സുഖംപ്രാപിച്ചുകഴിഞ്ഞു. അതേസമയം, ഇതുവരെ 25 ലക്ഷം പേരെയാണ് യു.എ.ഇയിൽ പരിശോധിച്ചത്. ഏകദേശം ഒരു കോടി ജനസംഖ്യയുള്ള യു.എ.ഇയിലെ താമസക്കാരിൽ നാലിൽ ഒന്ന് പേരെയും പരിശോധനക്കു വിധേയരാക്കി. രാജ്യത്തെ മുഴുവൻ പൗരന്മാരെയും പരിശോധനക്ക് വിധേയരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദിവസവും 40,000 പേരെയാണ് ഇപ്പോൾ പരിശോധിക്കുന്നത്. 52,000 പരിശോധനകൾ വരെ നടത്തിയ ദിവസവമുണ്ട്. അതേസമയം, കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുറയുന്നതും രോഗമുക്തർ കൂടുന്നതും രാജ്യത്തിന് വലിയ ആശ്വാസമാണ് പകരുന്നത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലും രോഗബാധിതരേക്കാൾ കൂടുതൽ രോഗമുക്തരുണ്ടായി എന്നത് നല്ല സൂചനയാണ് നൽകുന്നത്. ഞായറാഴ്ച 540 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 745 പേർ രോഗമുക്തി നേടി. ഇതുവരെ 38,808 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 21,806 പേരും സുഖംപ്രാപിച്ചു.
16,726 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഞായറാഴ്ച ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദിവസവും പത്തിലേറെ മരണം റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് മരണസംഖ്യ കുറക്കാനായതും രാജ്യത്ത് ആശ്വാസം പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.