കോവിഡ്​ സുരക്ഷ ലംഘനം; പതിനായിരത്തി​ലേറെ പേർക്ക്​ പിഴയും താക്കീതും

ദുബൈ: കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച പതിനായിരത്തിലേറെ പേർക്ക്​ ദുബൈ അൽ റാശിദിയ്യ പൊലീസ്​ സ്​റ്റേഷൻ പിഴയും താക്കീതും നൽകി. കഴിഞ്ഞ വർഷം കോവിഡ്​ വ്യാപന സാഹചര്യത്തിലാണ്​ ഇത്രയും പേർക്കെതിരെ നടപടി സ്വീകരിച്ചതെന്ന്​ സ്​റ്റേഷൻ ഡയറക്​ടർ ബ്രിഗേഡിയർ സഈദ്​ ഹമദ്​ ബിൻ സുലൈമാൻ അൽ മാലിക്​ അറിയിച്ചു.

മാസ്​ക് ധരിക്കാതെ പുറത്തിറങ്ങിയ 3271 പേർക്കും വാഹനങ്ങളിൽ സാമൂഹിക അകലം പാലിക്കാത്ത 2526 പേർക്കും വാഹനങ്ങളിൽ അനുവദിച്ചതിലും കൂടുതൽ യാത്രക്കാരെ ഉൾപ്പെടുത്തിയ 1559 പേർക്കും അണുനശീകരണ സമയത്ത്​ പുറത്തിറങ്ങിയ 3276 പേർക്കുമെതിരെയാണ്​ നടപടിയെടുത്തത്​.

സ്വന്തത്തെയും സമൂഹത്തെയും മഹാമാരിയിൽനിന്ന്​ രക്ഷിക്കുന്നതിന്​ തുടർന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും അല്ലാത്തപക്ഷം നടപടികളുണ്ടാകുമെന്നും ഡയറക്​ടർ പറഞ്ഞു.

Tags:    
News Summary - Covid security breach; More than 10,000 people will be fined and warned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.