യു.എ.ഇയിൽ പ​ുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ നിർബന്ധം

ദുബൈ: കോവിഡ് 19 വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വീട്ടിൽ നിന്ന്​ ഏതൊരാവശ്യത്തിന്​ ആരു പുറത്തിറങ്ങു​േമ് പാഴും നിർബന്ധമായും മാസ്​ക്​ ധരിച്ചിരിക്കണമെന്ന്​ നിർദേശം. നേരത്തേ ചുമ, തുമ്മൽ, ജലദോഷം ഉൾപ്പെടെ പകർച്ച സാധ്യത യുള്ള രോഗലക്ഷണങ്ങൾക്ക്​ മാത്രമായിരുന്നു ഇതു നിർബന്ധം. എന്നാൽ യാതൊരു പ്രത്യക്ഷ രോഗലക്ഷണങ്ങളുമില്ലാത്തവർക്കും കോവിഡ്​ ബാധ കണ്ടെത്തുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ രോഗലക്ഷണമില്ലാത്തവർ കൂടി മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹുസ്നി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


മെഡിക്കൽ മാസ്ക് ലഭ്യമല്ലെങ്കിൽ പേപ്പർ മാസ്കുകളോ, തുണികൊണ്ട് നിർമിച്ചവയോ ധരിക്കണം. ചുമയിലൂടെയും മറ്റും അണുക്കൾ വ്യാപിക്കുന്നത് തടയാനാണിത്.
നിർദേശം ലംഘിക്കുന്നവർക്ക് പിഴ ശിക്ഷ ലഭിക്കും. തുണി കൊണ്ട്​ നിർമിക്കുന്ന മാസ്​കുകൾ വീണ്ടുമുപയോഗിക്കുന്നതിനു മുൻപ്​ വൃത്തിയായി കഴുകി അണുമുക്​തമാക്കാനും ശ്രദ്ധിക്കണം. മാസ്​കില്ലാതെ പുറത്തിറങ്ങുന്നവർക്ക്​ ആയിരം ദിർഹം വരെ പിഴ ലഭിച്ചേക്കും.

Tags:    
News Summary - covid mask in uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.