കോവിഡ്​ ബാധിച്ച്​ തിരുവനന്തപുരം സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. ദുബൈയിൽ കുടുംബ സമേതം താമസിച്ചിരുന്ന വിനോദ്​ കുമാറാണ്​ (64) മരിച്ചത്​. ദുബൈ എയർപോർട്ട്​ ​ജീവനക്കാരനായിരുന്നു.

ചൊവ്വാഴ്​ച വൈകുന്നേരം ദുബൈ ഹോസ്​പിറ്റലിലാണ്​ മരണം. ഒരാഴ്​ച മുൻപാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പ്രമേഹം ഉ​ൾപെടെയുള്ള പ്രശ്​നങ്ങൾ അലട്ടിയിരുന്നു. സംസ്​കാരം യു.എ.ഇയിൽ നടക്കും. പിതാവ്​: ശങ്കരൻ നായർ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.