ദുബൈ: യു.എ.ഇയിലെ കോവിഡ് ബാധിതരുടെ എണ്ണം സംബന്ധിച്ച് ചിലർ പരത്തുന്ന കിംവദന്തികളും വ്യാജ പ്രചാരണങ്ങളും അബൂദ ബി ആരോഗ്യ അതോറിറ്റി തള്ളിക്കളഞ്ഞു. കൃത്യമായ അന്വേഷണങ്ങളുടെ വെളിച്ചത്തിൽ അധികൃതർ പുറത്തുവിട്ട എണ്ണത്തിന് വിപരീതമായി പെരുപ്പിച്ച കണക്കുകളാണ് പ്രചരിപ്പിക്കുന്നത്.
ഇത്തരം തെറ്റായ പ്രചരണങ്ങളെ കരുതിയിരിക്കണമെന്നും ഒൗദ്യോഗിക സ്രോതസുകൾ വഴി മാത്രം വിവരങ്ങൾ തേടണമെന്നും അതോറിറ്റി ജനങ്ങളെ ഉണർത്തി. വ്യാജ വിവരങ്ങൾ പടച്ചുവിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടികളുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.