കോവിഡ് ബാധിച്ച്  മലപ്പുറം പാലപ്പെട്ടി സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു

റാസല്‍ഖൈമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലപ്പുറം പെരുമ്പടന്ന പാലപ്പെട്ടി ആശുപത്രിക്ക് സമീപം കാക്കനാട് ഖാലിദ് ^ഉമൈറ ദമ്പതികളുടെ മകന്‍ ത്വാഹ (32) റാസല്‍ഖൈമയില്‍ മരിച്ചു. പത്ത് വര്‍ഷമായി ഷാര്‍ജ നാഷനല്‍ പെയിൻറ്​സിന് സമീപം മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. 

ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ത്വാഹയെ റാസല്‍ഖൈമ ഇബ്രാഹിം ബിന്‍ ഹമദ് ഉബൈദുല്ലാഹ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ 5:45നായിരുന്നു അന്ത്യം. ഖബറടക്കം റാസല്‍ഖൈമയില്‍ നടന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു. ഭാര്യ: ഷെറിന്‍. സഹോദരന്‍: താരിഫ്. ഒരു കുട്ടിയുണ്ട്.

Tags:    
News Summary - Covid 19 death in saudi arabia-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.