ദുബൈ: പതിനൊന്ന് ലക്ഷം ദിർഹം (രണ്ടുകോടിയോളം രൂപ) തിരിമറി നടത്തിയെന്നാരോപിച്ച് കമ്പനി ഫയൽ ചെയ്ത കേസിൽ മലയാളി യുവാവിനെ ദുബൈ കോടതി വെറുതെ വിട്ടു. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷനോജിനെയാണ് െവറുെത വിട്ടത്. ദുബൈയിലെ ഒരു ട്രേഡിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഷനോജ് 2016 മാർച്ചിൽ രാജി സമർപ്പിച്ചു. എന്നാൽ കമ്പനി, ഷേനാജ് പണം അപഹരിച്ചുവെന്ന് കാട്ടി ദുബൈ പോലീസിൽ പരാതി നൽകുകയാണ് ചെയ്തത്. തുടർന്ന് ഏഴ് ദിവസം ഷനോജിനെ റാഷിദിയാ പൊലീസ് ജയിലിലടച്ചു. ദുബൈ അൽക്കബ്ബാൻ അസോസിയേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടണ്ടായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നിയമ സഹായത്തോടെ ഷനോജ് ജാമ്യത്തിലിറങ്ങി.
കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകളുടെ നിജസ്ഥിതിയും കണക്കുകളുടെ ആധികാരികതയും പരിശോധിക്കാനായി ദുബൈ കോടതി കേസ് ഫയൽ അക്കൗണ്ടിങ് വിദഗ്ധന്‍ കൈമാറി. പണാപഹരണം നടത്തിയിട്ടില്ല എന്നാണ് ഇദ്ദേഹം കോടതിയിൽ ബോധിപ്പിച്ചത്. തുടർന്ന് ദുബൈ പ്രാഥമിക ക്രിമിനൽ കോടതി ഷനോജിനെ കുറ്റവിമുക്തനാക്കി. വാദിയായ കമ്പനി അപ്പീൽ നൽകിയെങ്കിലും കുറ്റം തെളിയിക്കാൻ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അപ്പീൽ തള്ളി. ഇപ്പോൾ കമ്പനിക്കെതിരെ ഷനോജ് ഫയൽ ചെയ്ത കേസ് ദുബൈ കോടതിയിൽ നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.