അബൂദബി: െബയ്ജിങ് ഒഴികെ ചൈനയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും അവിടെനിന്ന് തിര ിച്ചുമുള്ള എല്ലാ വിമാന സർവിസുകളും നിർത്തിവെക്കാൻ യു.എ.ഇ തീരുമാനിച്ചു. ബുധനാഴ്ച മ ുതലാണ് സർവിസ് നിർത്തുന്നതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ചൈനയ ിൽ കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം.
െബയ്ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള എല്ലാ യാത്രക്കാരെയും വിമാനത്താവളത്തിൽ ആറു മുതൽ എട്ടു മണിക്കൂർ വിശദമായ മെഡിക്കൽ സ്ക്രീനിങ്ങിന് വിധേയമാക്കുമെന്നും അതോറിറ്റി അറിയിച്ചു. കൊറോണ വൈറസ് പടരുന്നതുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികൾ പഠിച്ച് വിശകലനം നടത്തിയശേഷമാണ് വിമാന സർവിസ് നിർത്തിെവക്കാൻ യു.എ.ഇ തീരുമാനിച്ചത്.
നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി, ആരോഗ്യ പ്രതിരോധ മന്ത്രാലയം, ഇത്തിഹാദ് എയർവേസ്, എമിറേറ്റ്സ് എയർലൈൻസ് എന്നിവയുമായും അന്താരാഷ്ട്ര ഏജൻസികളുമായും ഏകോപനം നടത്തിയാണ് വിമാന സർവിസ് റദ്ദാക്കുന്നതെന്നും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.