മടക്കയ​ാത്രക്ക്​ രജിസ്​ട്രേഷൻ വേണ്ട

ദുബൈ: യു.എ.ഇയിൽനിന്ന്​ ഇന്ത്യയിലേക്ക്​ മട​ങ്ങുന്നവർ കോൺസുലേറ്റിലും എംബസിയിലും രജിസ്​റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ത്യയും യു.എ.ഇയും തമ്മിൽ തയാറാക്കിയ എയർ ബബ്​ൾ കരാറി​െൻറ അടിസ്ഥാനത്തിലാണ്​ നടപടിയെന്ന് ഇന്ത്യൻ​ കോൺസുലേറ്റ്​ പ്രസ്​താവനയിൽ അറിയിച്ചു.

വന്ദേ ഭാരത്​ മിഷൻ വഴി പ്രവാസികളെ നാട്ടിലെത്തിച്ച്​ തുടങ്ങിയപ്പോഴാണ്​ ഇന്ത്യക്കാർക്ക്​ എംബസി രജിസ്​​േട്രഷൻ നിർബന്ധമാക്കിയത്​. അഞ്ചു​ ലക്ഷത്തോളം ഇന്ത്യക്കാരാണ്​ രജിസ്​റ്റർ ചെയ്​തിരുന്നത്​. സാ​ങ്കേതിക പരിജ്​ഞാനമില്ലാത്തവർക്ക്​ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന നിബന്ധനയാണ്​ ഇപ്പോൾ ഒഴിവാക്കിയത്​. യാത്രക്കാർക്ക്​ എയർ ഇന്ത്യ, എയർ ഇന്ത്യ എക്​സ്​പ്രസ്​ എന്നിവ ഉൾപ്പെടെയുള്ളവയിലെ ടിക്കറ്റുകൾ നേരി​ട്ടോ ട്രാവൽ ഏജൻറുമാർ വഴിയോ ബുക്ക്​ ചെയ്യാം. ചില വിമാനത്താവളങ്ങളിൽ കോവിഡ്​ പരിശോധന നിർബന്ധമില്ലെങ്കിലും 96 മണിക്കൂർ മുമ്പ്​​ നടത്തിയ പി.സി.ആർ പരിശോധനഫലം കൈയിലുള്ളവർക്ക്​ നാട്ടിലെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കാൻ കഴിയും.

എയർ സുവിധ പോർട്ടലിൽ പരിശോധനഫലം അപ്​ലോഡ്​ ചെയ്യണം. യു.എ.ഇയിലേക്ക്​ മടങ്ങി വരുന്നവർ അതത്​ എമിറേറ്റുകളിലെ സർക്കാറി​െൻറ മാർഗനിർദേശം പിൻപറ്റണം. വിസിറ്റ്​ വിസയിൽ വരുന്നവർക്ക്​ ഇൻഷുറൻസ്​ നിർബന്ധമാണ്​.  യു.എ.ഇയിലേക്ക്​ മടങ്ങിവരുന്നവർക്ക്​ ഇന്ത്യയുടെ ഭാഗത്തുനിന്ന്​ തടസ്സങ്ങളും രജിസ്​​േട്രഷനുമില്ല. ദുബൈ ഹെൽത്ത്​ അതോറിറ്റിയുടെയും ആരോഗ്യ മന്ത്രാലയങ്ങളുടെയും മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും കോവിഡിനെതിരായ മുൻകരുതൽ കൈക്കൊള്ളണമെന്നും കോൺസുലേറ്റ്​ അറിയിച്ചു. 

വിമാനവിലക്ക്​ ഒരു മാസംകൂടി തുടരും

ദുബൈ: ഇന്ത്യയിൽനിന്ന്​ വിദേശ രാജ്യങ്ങളിലേക്ക്​ സാധാരണ വിമാന സർവിസുകൾക്ക്​ ഏർപ്പെടുത്തിയിരുന്ന വിലക്ക്​ തുടരുമെന്ന്​ ഡയറക്​ടർ​ ജനറൽ ഓഫ്​ സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു. എന്നാൽ, ഇപ്പോൾ നടത്തുന്ന സ്​പെഷൽ സർവിസുകൾ തുടരും. ആഗസ്​റ്റ്​ 31 വരെയായിരുന്നു യാത്രാവിമാന സർവിസ്​ പ്രഖ്യാപിച്ചിരുന്നത്​.

ഇത്​ സെപ്റ്റംബർ 30 വരെയാണ്​ നീട്ടിയത്​. സ്​പെഷൽ വിമാനങ്ങൾ സർവിസ്​ നടത്തുന്നതിനാൽ യാത്രക്കാർക്ക്​ നാട്ടിലെത്താൻ തടസ്സമുണ്ടാവില്ല.മാർച്ച്​ 23 മുതലാണ്​ ഇന്ത്യ അന്താരാഷ്​ട്ര വിമാന സർവിസുകൾക്ക്​ വിലക്കേർപ്പെടുത്തിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.