ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തുന്നു
കോൺസുൽ ജനറൽ ശൈഖ് അഹമ്മദുമായി കൂടിക്കാഴ്ച നടത്തി
ദുബൈ: പുതുതായി നിയമിതനായ ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും യു.എ.ഇയും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും വ്യത്യസ്ത മേഖലകളിൽ അനുഭവങ്ങളും അറിവും പങ്കുവെക്കുന്നതിനെക്കുറിച്ചും ഇരു ഭാഗങ്ങളിലും പുതിയ ബിസിനസ് രംഗങ്ങളിൽ സഹകരിക്കുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടന്നതായി ശൈഖ് അഹമ്മദ് ‘എക്സി’ൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.