ഗ​ർ​ന്​ അ​ൽ സ​ബ്​​ഖ സ്​​ട്രീ​റ്റി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പാ​ല​ങ്ങ​ളി​ലൊ​ന്ന്​

ദു​ബൈ​യി​ൽ നാ​ല്​ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

ദു​ബൈ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ക​വ​ല​യി​ൽ യാ​ത്രാ​സ​മ​യ​വും ഗ​താ​ഗ​ത​ക്കു​രു​ക്കും കു​റ​ക്കു​ന്ന സു​പ്ര​ധാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ നാ​ല്​ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം 75 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഗ​ർ​ന്​ അ​ൽ സ​ബ്​​ഖ-​​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡ്​ ക​വ​ല വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ആ​കെ 2.8 കി.​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ്​ ഇ​വി​ടെ പാ​ല​ങ്ങ​ൾ ഒ​രു​ങ്ങു​ന്ന​ത്. പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ മ​ണി​ക്കൂ​റി​ൽ 17,600 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പാ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കും. പാ​ല​ങ്ങ​ളു​ടെ അ​ടി​ത്ത​റ​യു​ടെ​യും തൂ​ണു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ പാ​ല​ത്തി​ന്‍റെ ഭി​ത്തി​ക​ൾ സ്ഥാ​പി​ക്ക​ൽ, ഇ​രു​മ്പ് സ​പ്പോ​ർ​ട്ടു​ക​ൾ സ്ഥാ​പി​ക്ക​ൽ, റോ​ഡു​ക​ൾ വി​ക​സി​പ്പി​ക്ക​ൽ, ലൈ​റ്റി​ങ്​ ജോ​ലി​ക​ൾ, മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന സം​വി​ധാ​നം, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട​ൽ തു​ട​ങ്ങി​യ ജോ​ലി​ക​ൾ ചെ​യ്തു​വ​രി​ക​യാ​ണ്. പാ​ല​ങ്ങ​ളി​ലൊ​ന്ന് ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ശൈ​ഖ്​ സാ​യി​ദ് റോ​ഡി​നെ​യും ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ദ്ധ​തി​യാ​യ ഗ​ർ​ന്​ അ​ൽ സ​ബ്​​ഖ സ്​​ട്രീ​റ്റി​നെ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ നി​ർ​മാ​ണം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​വ​ഴി ​ശൈ​ഖ്​​ സാ​യി​ദ് റോ​ഡ്, ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡ്, ഫ​സ്റ്റ് അ​ൽ ഖൈ​ൽ റോ​ഡ്, അ​ൽ അ​സാ​യി​ൽ സ്ട്രീ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ട​സ്സ​മി​ല്ലാ​ത്ത ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​നാ​വും. പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ ഗ​ർ​ന്​ അ​ൽ സ​ബ്​​ഖ സ്ട്രീ​റ്റി​ൽ​നി​ന്ന് ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡു​വ​ഴി അ​ൽ ഖു​സൈ​സ്, ദേ​ര ഭാ​ഗ​ത്തേ​ക്ക്​ പോ​കു​ന്ന​തി​ന്‍റെ ദൂ​ര​വും യാ​ത്രാ​സ​മ​യ​വും 40 ശ​ത​മാ​നം കു​റ​യും.

നി​ല​വി​ലെ 20 മി​നി​റ്റ്​ യാ​ത്രാ​സ​മ​യം 12 മി​നി​റ്റാ​യാ​ണ്​ കു​റ​യു​ക. അ​തോ​ടൊ​പ്പം ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ൽ​നി​ന്ന് വ​ല​ത്തോ​ട്ട് അ​ൽ യ​ലാ​യി​സ് സ്ട്രീ​റ്റി​ലേ​ക്ക് ജ​ബ​ൽ അ​ലി തു​റ​മു​ഖ​ത്തേ​ക്ക് പോ​കു​ന്ന​തി​ന്‍റെ യാ​ത്ര​സ​മ​യം 21 മി​നി​റ്റി​ൽ​നി​ന്ന് 7 മി​നി​റ്റാ​യും കു​റ​യു​മെ​ന്ന്​ ആ​ർ.​ടി.​എ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

ദു​ബൈ​യി​ലെ ന​ഗ​ര-​ജ​ന​സം​ഖ്യ വ​ള​ർ​ച്ച പ​രി​ഗ​ണി​ച്ച്​ റോ​ഡ് ശൃം​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്​ ന​ട​പ്പാ​ക്കു​ന്ന​ത്.

Tags:    
News Summary - Construction of four bridges in Dubai in final phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.