ദുബൈ: പ്രമുഖ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ പുതിയ ആഡംബര താമസ സമുച്ചയം ദുബൈയിൽ നിർമാണം ആരംഭിച്ചു. ദുബൈ ലിവാനിലാണ് 99 സ്മാർട്ട് ഹോം യൂനിറ്റ് ഉൾപ്പെടുന്ന ബഹുനില സമുച്ചയം ഉയരുക.കോൺഫിഡന്റ് പ്രസ്റ്റൺ എന്ന പേരിലാണ് ലിവാനിൽ പുതിയ ആഡംബര താമസ സമുച്ചയം നിർമിക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ് ചെയർമാൻ ഡോ. റോയ് സി.ജെ, ദുബൈ മാനേജിങ് ഡയറക്ടർ രോഹിത് റോയ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ പദ്ധതിക്ക് തറക്കല്ലിട്ടു. 16 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.കഴിഞ്ഞവർഷം കോൺഫിഡന്റ് ലാൻകാസ്റ്റർ എന്ന പദ്ധതി നിർമാണം പൂർത്തിയാക്കി യൂനിറ്റ് ഉടമകൾക്ക് താക്കോൽ കൈമാറിയിരുന്നു. 11 മാസം കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്.
കോൺഫിഡന്റ് ലാൻകാസ്റ്ററിന് ലഭിച്ച മികച്ച പ്രതികരണം കമ്പനിക്ക് കൂടുതൽ കരുത്ത് നൽകുന്നുണ്ടെന്ന് ചെയർമാൻ ഡോ. റോയ് സി.ജെ പറഞ്ഞു. ടോവിനോ നായകനായി പുറത്തിറങ്ങിയ ഐഡന്റിറ്റിക്കു ശേഷം കോൺഫിഡന്റ് ഗ്രൂപ് നിർമിക്കുന്ന അനോമി, ബാംഗ്ലൂർ ഹൈ എന്നീ സിനിമകൾ ഉടൻ തിയറ്ററുകളിലെത്തുമെന്നും ഡോ. റോയ് സി.ജെ പറഞ്ഞു. മകനും ഗ്രൂപ്പിന്റെ ദുബൈ എം.ഡിയുമായ രോഹിത് റോയിയുടെ ജന്മദിനാഘോഷവും തറക്കല്ലിടൽ ചടങ്ങിൽ നടന്നു. ദുബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ വ്യക്തികളും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.