ഷാര്‍ജ: 18 വര്‍ഷത്തിലേറെ യു.എ.ഇ റേഡിയോ ഏഷ്യയില്‍ അവതാരകനായി പ്രവര്‍ത്തിക്കുകയും മരുഭൂ സ്റ്റേജ് ഷോകളില്‍ സജീവവുമായിരുന്ന ശശികുമാര്‍ രത്നഗിരിയുടെ നിര്യാണത്തില്‍ സുഹൃത്തുക്കളും വിവിധ കൂട്ടായ്മകളും അനുശോചിച്ചു. റേഡിയോ ഏഷ്യയിലെ സേവനം മതിയാക്കി 2021 മാര്‍ച്ചിലാണ് ശശികുമാര്‍ നാട്ടിലേക്ക് മടങ്ങിയത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ശശികുമാറിനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അസുഖം മൂർച്ഛിച്ചതിനത്തെുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ച 12.30ന് മരണപ്പെടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് സ്വവസതിയില്‍ മൃതദേഹം സംസ്കരിച്ചു. അവനവന്‍ചേരി ശാന്തിനഗര്‍ കുന്നുവിള വീട്ടില്‍ ഗോപിനാഥന് നായര്‍-സുലോചന ദമ്പതികളുടെ മകനാണ് ശശികുമാര്‍ രത്നഗിരി. റാക് ഇന്ത്യന്‍ പബ്ലിക് ഹൈസ്കൂള്‍, റാക് അക്കാദമി എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്ന രഞ്ജിനിയാണ് ഭാര്യ. മകന്: ഇന്ദുചൂഢന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.