വരുന്നു, റാക് ഹാഫ് മാരത്തണ്‍

ലോകത്തിലെ വേഗമേറിയ അര്‍ധ മാരത്തണ്‍ മല്‍സരത്തിന് വിസിലിടക്കാന്‍ ഇനി 12 ദിനങ്ങള്‍. 15ാമത് റാക് ഹാഫ് മാരത്തണ്‍ അല്‍ മര്‍ജാന്‍ ഐലന്‍റ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. 1,219,000 ദിര്‍ഹം മൂല്യമുള്ള ഉപഹാരങ്ങളാണ് വിജയികള്‍ക്ക് സമ്മാനിക്കുക. കോവിഡ് നിയന്ത്രണങ്ങളില്‍ കഴിഞ്ഞ വര്‍ഷം മാരത്തണ്‍ മല്‍സരം നടന്നിരുന്നില്ല. ലോക ​റെക്കോഡുകളോടെയാണ് പോയ വര്‍ഷങ്ങളിലെ മല്‍സരങ്ങള്‍ പര്യവസാനിച്ചത്.

ലോകതാരങ്ങള്‍ ട്രാക്കിലത്തെുന്ന മല്‍സരത്തില്‍ ലോക ​റെക്കോഡുകള്‍ പിറക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. പുരുഷ വിഭാഗത്തില്‍ ജേക്കബ് കിപ്ലിമൊ, വനിതാ വിഭാഗത്തില്‍ അബാബല്‍ തുടങ്ങിയ പ്രശസ്ത താരങ്ങള്‍ ഇക്കുറി ട്രാക്കിലത്തെും. ലോക ​റെക്കോഡ് ജേതാക്കളായ ബ്രിഗിഡ് കൊസ്ഗി, അബില്‍ കിപ്ച്ചുമ്പ തുടങ്ങിയവര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെ വിവിധ രാജ്യക്കാരും മല്‍സരത്തില്‍ പങ്കാളികളാകും.

അര്‍ധ മാരത്തണ്‍, റിലേ ടീംസ് ഓഫ് 2, അഞ്ച് കിലോ മീറ്റര്‍, ഒരു കിലോ മീറ്റര്‍ മല്‍സരങ്ങളാണ് നടക്കുക. 60 ദിര്‍ഹം മുതല്‍ 330 ദിര്‍ഹം വരെ ഫീസ് നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാരത്തണില്‍ പങ്കാളികളാകാം. മല്‍സര തലേന്നും മല്‍സര ദിവസവും ആഢംബര സൗകര്യങ്ങളോടെയുള്ള താമസത്തിനും മല്‍സരം ആസ്വദിക്കുന്നതിന് ഇഷ്ടയിടങ്ങള്‍ ലഭിക്കുന്നതിനും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

ബ്യൂറോ ഓഫ് വെരിറ്റാസ് സേഫ്റ്റി അംഗീകൃത ഈവന്‍റാണ് റാക് ഹാഫ് മാരത്തോണ്‍ 2022. ഈ മാസം 19ന് രാവിലെ ഏഴിന് മര്‍ജാന്‍ ഐലന്‍റ് ബൊലെവാഡിന് സമീപം കിക്ക് ഓഫ് ചെയ്യുന്ന മല്‍സരം ഡബിള്‍ ട്രീ ഹില്‍ട്ടന്‍ വൈബ്രന്‍റ് വില്ലേജ്, പ്രമുഖ ഹോട്ടലുകള്‍, ശൈഖ് മുഹമ്മദ് ബിന്‍ സാലിം റോഡ്, അല്‍ അംവാജ് അവന്യു തുടങ്ങിയിടങ്ങളിലൂടെയാകും ഫിനിഷിങ്​ പോയന്‍റിലെത്തുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.