ഷാർജ: അറബ് ലോകത്തെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ^സാംസ്കാരിക സൗഹൃദ സംഗമമായ കമോ ൺ കേരളയുടെ രണ്ടാം അധ്യായത്തിന് ആതിഥ്യമരുളാൻ യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമാ യ ഷാർജ ഒരുങ്ങുന്നു. ഷാർജ എക്സ്പോ സെൻററിൽ ഫെബ്രുവരി 14,15,16 തീയതികളിൽ അരങ്ങേറുന്ന പരിപാടി മുൻ വർഷത്തേക്കാൾ കെേങ്കമമാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് പ്രവാസി സമൂഹം.
കമോൺ കേരളയെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കൂടുതൽ സുദൃഢമാക്കുവാൻ വഴിയൊരുക്കുന്ന അവസരമാണെന്നുമാണ് യു.എ.ഇയിലെ ഏറ്റവും സജീവവും ശക്തവുമായ പ്രവാസി കൂട്ടായ്മയായ ഇന്ത്യൻ അസോസിയേഷൻ ഷാർജ നേതൃത്വം അഭിപ്രായപ്പെട്ടത്.
മേളയുടെ വിജയത്തിനായി ഷാർജയിലെ ഒാരോ പ്രവാസിയും മുന്നിട്ടിറങ്ങണമെന്നും അവർ പറഞ്ഞു. കമോൺ കേരള ബ്രോഷറിെൻറ പ്രകാശനവും ടിക്കറ്റിെൻറ വിതരണ ഉദ്ഘാടനവും ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻറ് ഇ.പി.ജോൺസൻ, ആക്ടിങ്ജനറൽ സെക്രട്ടറി അഡ്വ. സന്തോഷ്.കെ.നായർ എന്നിവർ നിർവഹിച്ചു. ഹരി എം, പി.സി മൊയ്ദു, ഹാരിസ് മുഹമ്മദ്, ബഷീർ ആലത്ത്, നജീബ്, ഖമർ, സക്കരിയ്യ, അനീസ്, ജമാൽ അബ്ദുല്ല പാലേരി, റഫീഖ് അഹ്മദ്, സൈഫുദ്ദീൻ, റഷീദ്, മുഷ്താഖ്, കൃഷ്ണകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.