ദുബൈ: ഷാർജ എക്സ്പോ സെൻററിൽ 25,26,27 തീയതികളിൽ അരങ്ങേറുന്ന കമോൺ കേരളയിൽ കുട്ടികളുടെയും യുവജനങ്ങളുടെയും സർഗവാസന പ്രോത്സാഹിപ്പിക്കാൻ നിരവധി പരിപാടികളാണുണ്ടാവുക. നാട്ടിലെ അവധിക്കാലം ഒാർമ വരും വിധത്തിലെ നാടൻ കളികളാണ് ഒരു ഭാഗത്ത് നടക്കുക. മറ്റൊരു വശത്ത് പാട്ടിെൻറ മേളമായിരിക്കും.
കരോക്കേ അകമ്പടിയിൽ പാട്ടുകൾ പാടി കൈയോടെ സമ്മാനം നേടാം. ചിത്രരചനയിൽ താൽപര്യമുള്ള 21വയസു വരെ പ്രായമുള്ളവർക്ക് ഒരുക്കുന്ന ചിത്ര രചനാ മത്സരത്തിന് എെൻറ മനസിലെ കേരളം എന്നതാണ് വിഷയം. കേരളത്തെ സംബന്ധിക്കുന്ന ഏതു പ്രമേയത്തിലും ചിത്രങ്ങൾ വരച്ചു കൊണ്ടുവരാം. 27ന് ഉച്ചക്ക് രണ്ടു മണി വരെ ചിത്രങ്ങൾ സ്വീകരിക്കും. അതിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന മികച്ച രചനകൾക്ക് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.