ദുബൈ: ദുബൈയിലെ ബീച്ചുകളിൽ സമയം ചിലവഴിക്കുമ്പോൾ വ്യക്തിഗത സാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശങ്ങളുമായി ദുബൈ പൊലീസ്. ബീച്ചിലെത്തുന്നവർ തങ്ങളുടെ ഫോണുകൾ, വാലറ്റുകൾ, സ്വർണാഭരണങ്ങൾ, പണം എന്നിവ സുരക്ഷിതമായ സ്ഥലങ്ങളിൽ സൂക്ഷിക്കണമെന്ന് പൊലീസ് നിർദേശിച്ചു. സാധ്യമെങ്കിൽ വിലപിടിപ്പുള്ള വസ്തുക്കൾ അനാവശ്യമായി ബീച്ചിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാനും പോലീസ് ആവശ്യപ്പെട്ടു.
വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നതിന് മുമ്പ് ഡോറുകൾ പൂട്ടിയിട്ടുണ്ടെന്നും വിൻഡോകൾ പൂർണമായി അടച്ചിട്ടുണ്ടെന്നും വാഹന ഉടമകൾ ഉറപ്പാക്കണം. സംശയാസ്പദമായോ നിയമവിരുദ്ധമായോ എന്തെങ്കിലും പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസ് ആപ്പിലെ ‘പോലീസ് ഐ’ സേവനം വഴിയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ചോ ഉടൻ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.