ജന്തർ മന്ദിറിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം -ഓർമ ദുബൈ

ദുബൈ: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും യുവജനങ്ങളും ജന്തർ മന്ദിറിൽ നടത്തുന്നസമരത്തിന് ഓർമ ദുബൈ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ലോകശ്രദ്ധ പിടിച്ചു പറ്റിയ

സമരത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന അലംഭാവം ജനാധിപത്യവിരുദ്ധമാണ്.വിദ്യാർഥികളുടെ ഭാവി തന്നെ തകർക്കുന്ന സമീപനമാണ് മോദി സർക്കാറിന്‍റേത്. യുവജനങ്ങളുടെയും വിദ്യാർഥികളുടെയു വൻപങ്കാളിത്തം ധീരമായ ഈ മുന്നേറ്റത്തിലുണ്ട്. എഴുത്തുകാർ, കലാകാരന്മാർ, പുരോഗമന രാഷ്ട്രീയ സാമൂഹികപ്രവർത്തകർഎന്നിവരെല്ലാം ഈ സമരത്തിനു നൽകിയ പിന്തുണയും ഐക്യദാർഢ്യവും ആവേശകരമാണ്.

ജന്തർമന്ദിർ സമരത്തിന് ഐ ക്യദാർഢ്യം പ്രഖ്യാപിച്ച് സർഗാത്മക പരിപാടികൾ സംഘടിപ്പിക്കണമെന്നും കൂടുതൽ എഴുത്തുകാരും, കലാകാരന്മാരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കാളികളാകണമെന്നുംഓർമ ഭാരവാഹികൾ അഭ്യർഥിച്ചു.

Tags:    
News Summary - Orma Dubai Solidarity with the student protest at Jantar Mantar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.