ഷാർജ: ഒരു ഉൽപന്നം വിപണിയിൽ വിജയകരമാവാൻ ഉപഭോക്താവ്, വിതരണക്കാരൻ, വിൽപ്പനക്കാരൻ എന്നിവരുടെ സംതൃപ്തി പ്രധാനമാണെന്ന് ജലീൽ ഹോൾഡിങ്സ് എം.ഡി സമീർ കെ. മുഹമ്മദ്. ഗുണഭോക്താവിന് ഏറ്റവും നല്ലത് കൊടുക്കണം^അത് അവരുടെ അവകാശവും നിർമാതാവിെൻറ കടമയുമാണ്.
കമോൺ കേരള സംഗമത്തിലെ ബിസിനസ് കോൺക്ലേവിൽ വിതരണ തന്ത്രത്തിെൻറ ജി.സി.സി പരിപ്രേക്ഷ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇൗസ്റ്റേൺ ഉൽപന്നങ്ങളുടെ വിജയത്തിന് ഏറ്റവുമധികം കാരണമായത് ഉപഭോക്താക്കളുടെ താൽപര്യമറിഞ്ഞും അതേ സമയം വിതരണക്കാരെയും കച്ചവടക്കാരെയും സംതൃപ്തരാക്കിയും വിപണിയെ സമീപിച്ചു എന്നതാണ്. ഏറ്റവും മികച്ച ഉൽപന്നങ്ങൾ മാത്രം ഒാരോ ഉപഭോക്താവിനും എത്തിക്കാൻ അവർ എന്നും ശ്രദ്ധിച്ചു.
ഇവ പാലിക്കാതിരുന്ന പല സംരംഭകരും വിപണിയിൽ നിന്ന് അപ്രത്യക്ഷമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൾഫ് മേഖലയിലെ വിപണിയും ഇന്ത്യൻ വിപണിയും തമ്മിൽ ഏറെ വ്യത്യാസങ്ങളുണ്ട്. ഗുണ നിലവാരം ഉറപ്പാക്കുക എന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കുക എന്നതാണ് ആദ്യ പടി.
നവ സംരംഭകരുടെ ഉൽപന്നങ്ങൾ ജി.സി.സി വിപണിയിൽ എത്തിക്കുന്നതിന് ആവശ്യകരമായ ഒട്ടനവധി മാർഗ നിർദേശങ്ങളും സമീർ കെ. മുഹമ്മദ് പങ്കുവെച്ചു.
നാലര പതിറ്റാണ്ട് മുൻപ് യു.എ.ഇയിൽ ആരംഭിച്ച ജലീൽ ഹോൾഡിങ്സ് ഒേട്ടറെ ഉൽകൃഷ്ഠ ഉൽപന്നങ്ങളുടെ യു.എ.ഇയിലുൾപ്പെടെ ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും വലിയ വിതരണക്കാരാണ്. ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ സമീർ കെ. മുഹമ്മദിന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ഉപഹാരം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.