Posted On
date_range Updated On
date_range ശാന്തിയുടെ സന്ദേശം പകര്‍ന്ന് രാജമൂര്‍ത്തിയുടെ ഇന്ദ്രജാലം
ഷാര്‍ജ: ഇന്ദ്രജാലത്തിലൂടെ മനസ്സിനെ ശാന്തമാക്കുന്ന സന്ദേശങ്ങള്‍ പകര്‍ന്ന് എത്തിയ രാജമൂര്‍ത്തി വേറിട്ട പ്രകടനങ്ങള്‍ പുറത്തെടുത്താണ് സദസ്സിനെ കൈയിലെടുത്തത്. വേദിയിലേക്ക് ക്ഷണിച്ച് വരുത്തിയ അഷ്റഫിെൻറ പഴ്സിലെ നൂറ് ദിര്‍ഹം നാരങ്ങകളുടെ അകത്തേക്ക് ആവാഹിച്ചും രഹസ്യമാക്കി വെച്ചിരുന്ന നോല്‍ കാര്‍ഡ് കവര്‍ന്നെടുത്തും രാജമൂര്‍ത്തി മാന്ത്രിക പ്രകടനത്തെ എങ്ങനെ ലളിതമാക്കി അവതരിപ്പിക്കാം എന്ന പാഠവും പകര്‍ന്നു. സദസ്യര്‍ക്ക് മനസ്സ് ശാന്തമാക്കാനുള്ള സംഗീത വ്യായാമവും ചെയ്യിപ്പിച്ചു. എങ്ങനെ സദസ്സിെൻറ ശ്രദ്ധയും കൈയടിയും നേടാമെന്ന പാഠവും മൂർത്തി ഒരു വിദ്യാർഥിനിയെ സ്റ്റേജിൽ വിളിച്ചു വരുത്തി വിശദീകരിച്ചു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.