ഷാര്‍ജ: ആയിരത്തൊന്നു രാവുകളിലെ അറബിക്കഥകൾ വിരിഞ്ഞ മണ്ണിൽ മലയാളി മാന്ത്രികരുടെ വിസ്മയ പ്രകടനം. രാജ് കലേഷിെൻറ മാന്ത്രിക പ്രകടനത്തില്‍ മാനവ സ്നേഹത്തിെൻറ വെള്ളരിപ്രാവുകള്‍ ചിറകടിച്ചു. കമോണ്‍ കേരളയുടെ ഒൗദ്യോഗിക മുദ്രയായ ഹോപ്പിയെ ശൂന്യമായ പെട്ടിയില്‍ നിന്നുയര്‍ത്തി ചെണ്ടമേളത്തിെൻറ അകമ്പടിയോടെയാണ് കലേഷ് തുടങ്ങിയത്. ശൂന്യമായ പെട്ടിയില്‍നിന്ന് മാന്ത്രിക ശക്തിയില്‍ തന്നെയാണ് കലേഷും അവതാരകന്‍ മിഥുനും വേദിയിലേക്ക് വന്നത്.
‘ദി ഗ്രേറ്റ് ഇന്ത്യന്‍ ബാസ്ക്കറ്റ്’ പ്രകടനം പുറത്തെടുത്ത് കല്ലു ആയിരങ്ങളെ വിസ്മയപ്പെടുത്തി. ഒരാള്‍ക്ക് കഷ്ടിച്ച് കടക്കാന്‍ പറ്റുന്ന പെട്ടിയില്‍ യുവതിയെ കിടത്തി വാളുകള്‍ കുത്തിയിറക്കി, ശേഷം പെട്ടിയിലേക്ക് ഇറങ്ങി കലേഷ് ഉന്‍മാദ നൃത്തമാടി. പിന്നീട് മാന്ത്രിക തൂവാല വീശിയതോടെ അതില്‍ നിന്ന് യുവതിയും ഒരു പെണ്‍കുട്ടിയും പുറത്തെത്തി. കരഘോഷമുയര്‍ത്തിയാണ് കലേഷിെൻറ മിന്നും പ്രകടനങ്ങളെ സദസ്സ് വരവേറ്റത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.