റമദാനെ വരവേൽക്കാൻ അബൂദബിയിൽ തീർത്ത അലങ്കാരങ്ങൾ. അബൂദബി കോർണിഷിൽ നിന്നുള്ള ദൃശ്യം
മികച്ച ഒരുക്കവുമായി റാസല്‍ഖൈമ മത്സ്യ-മാംസ വിൽപനകേന്ദ്രങ്ങളില് സമയക്രമീകരണം
റാസല്‍ഖൈമ: റമദാന് മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസിസമൂഹം തയാറെടുക്കവെ പ്രത്യേക കിഴിവുകള്‍ പ്രഖ്യാപിച്ച് കച്ചവടകേന്ദ്രങ്ങളും മാര്‍ഗ നിർദേശങ്ങള്‍ പുറപ്പെടുവിച്ച് അധികൃതരും രംഗത്ത്. പുണ്യമാസാചരണം സുരക്ഷിതമാക്കുന്നതിന് കോവിഡ് മാനദണ്ഡങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ നിഷ്കര്‍ഷ. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും ശിക്ഷനടപടികളില്‍ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് റാക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കച്ചവട കേന്ദ്രങ്ങള്‍ എല്ലാംതന്നെ പ്രത്യേക വിലക്കിഴിവും ഉപഹാരങ്ങളും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള നടപടികളിലാണ്.
റാസല്‍ഖൈമയിലെ വിവിധ മാംസ-മത്സ്യ വില്പന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം അധികൃതര്‍ പുന$ക്രമീകരിച്ചു. ഓള്‍ഡ് റാക്, ദിഗ്ദാഗ ഫിഷ് മാര്‍ക്കറ്റുകള്‍ രാവിലെ ആറു മുതല്‍ ഉച്ചക്ക് 12 മണിവരെയും അല്‍ മ്യാരീദ് ഫിഷ് മാര്‍ക്കറ്റ് ഉച്ചക്ക് ഒരുമണി മുതല്‍ രാത്രി ഒമ്പതു വരെയുമാകും റമദാനില്‍ പ്രവര്‍ത്തിക്കുക. അല്ഫിലയ അറവുശാല രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കും. റാക്, അല്‍ ഗൈല്‍ അറവുശാലകള്‍ രാവിലെ ആറുമുതല്‍ 12 വരെയും കാലിച്ചന്തയുടെ പ്രവര്‍ത്തനം രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയുമായിരിക്കും. അല്‍ദാര അതിര്‍ത്തിയിലെ കന്നുകാലി വിപണനം രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ഏഴുവരെയുമായിരിക്കുമെന്ന് റാക് മുനിസിപ്പാലിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
ഭക്ഷണ ഓർഡറുകൾ സ്വീകരിക്കുക മൂന്നുമണി വരെ
ദുബൈ: വിശുദ്ധ മാസത്തിൽ ദുബൈയിലെ റസ്റ്റാറൻറുകൾ, കഫേകൾ, ഹോട്ടലുകൾ, ശീശ പാർലറുകൾ എന്നിവയുടെ പ്രവർത്തനസമയം സംബന്ധിച്ച് ദുബൈ മുനിസിപ്പാലിറ്റി പുതിയ നിർദേശം പുറപ്പെടുവിച്ചു. ഇത്തരം സ്ഥാപനങ്ങൾ റമദാനിൽ പുലർച്ച നാലുമണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഭക്ഷണത്തിനുള്ള ഓർഡറുകൾ പുലർച്ച മൂന്നു മണിയോടെ അവസാനിപ്പിക്കണം. ഇതിനുശേഷം ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തിവെക്കണം. നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ വ്യാപകമായി പരിശോധനകൾ സംഘടിപ്പിക്കുമെന്നും നിയമലംഘനം നടത്തുന്നവർക്ക് പിഴ ചുമത്തുമെന്നും ദുബൈ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ദുബൈയിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് സുപ്രീം കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് മുനിസിപ്പാലിറ്റി നിർദേശം പുറപ്പെടുവിച്ചത്. പുതിയ നിർദേശങ്ങൾ ഏപ്രിൽ 13 മുതൽ പ്രാബല്യത്തിൽവരും.
ദീപാലങ്കാരങ്ങളുമായി ഷാർജ ഒരുങ്ങി
ഷാര്‍ജ: ദിവസങ്ങള്‍ക്കുള്ളില്‍ പുണ്യവുമാെയത്തുന്ന പരിശുദ്ധ റമദാന് മാസത്തെ സ്വാഗതം ചെയ്യാന്‍ ഷാര്‍ജയിലെ കവലകളും ചത്വരങ്ങളും തെരുവീഥികളും സജീവമായി. ഷാര്‍ജയുടെ വിവിധ ഉപനഗരങ്ങളിലെ അലങ്കാരങ്ങളില്‍ വൈവിധ്യങ്ങളുണ്ട്. വീടുകളും പള്ളികളും അലങ്കാരങ്ങളില്‍നിന്ന് ഒട്ടും വെളിയില്‍ പോയിട്ടില്ല. അലങ്കാരങ്ങളുടെ അമരത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലധികവും മലയാളികളുടെതാണ്. താഴികക്കുടങ്ങള്‍, മിനാരങ്ങള്‍, വിശുദ്ധ വചനങ്ങള്‍ എന്നിവയാണ് അലങ്കാരങ്ങളില്‍നിന്ന് ചിറകുവിരിക്കുന്നത്.
നഗരസഭ പൂര്‍ണ സജ്ജം
റമദാനെ വരവേല്‍ക്കാന്‍ നഗരസഭ പൂര്‍ണമായും സജ്ജമായതായി ഡയറക്ടര്‍ ജനറല്‍ താബിത് സലീം അല്‍ താരിഫി പറഞ്ഞു. വിവിധ സേവനങ്ങളുടെ സമയ വിവരപ്പട്ടിക അടുത്തദിവസം പ്രഖ്യാപിക്കും.
ഷാര്‍ജ റമദാന് ഫെസ്റ്റ് 13ന് തുടങ്ങും
ഷാര്‍ജ: ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് ആൻഡ് ഇന്‍ഡസ്ട്രി അവതരിപ്പിക്കുന്ന 31ാമത് ഷാര്‍ജ റമദാന് ഫെസ്റ്റ് ഏപ്രില്‍ 13ന് ആരംഭിക്കും. 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന റാഫിള്‍ സമ്മാനങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. പ്രീമിയം കാറുകളും വിലയേറിയ സമ്മാനങ്ങളുമാണ് നല്‍കുന്നത്. േമയ് 15വരെ നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ വന്‍ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വേദികളില്‍ പകിട്ടാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറുമെന്ന് ഫെസ്റ്റിവലിെൻറ ജനറല്‍ കോഓഡിനേറ്റര്‍ ജമാല്‍ ബു സിഞ്ചാല്‍ പറഞ്ഞു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഷാര്‍ജ സാക്ഷ്യംവഹിച്ച അഭിവൃദ്ധിയുടെയും നവോഥാനത്തിേൻറയും അവിഭാജ്യഘടകമാണ് ഷാര്‍ജ റമദാന് ഉത്സവം. വരാനിരിക്കുന്ന പതിപ്പിനായുള്ള ഞങ്ങളുടെ തയാറെടുപ്പുകള്‍ ഷാര്‍ജ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അസാധാരണമായ ഷോപ്പിങ് അനുഭവങ്ങള്‍ക്കൊപ്പം നിരവധി വിനോദ പരിപാടികള്‍, വലിയ കിഴിവുകള്‍, വിലയേറിയ സമ്മാനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.