??????????? ? ????????? ??????? ????. ??.??. ?????????? ????? ???????? ?????? ????? ??????? ????? ??????? ??.??. ??? ???????? ???????????????

ഏറ്റവും മികച്ച നിക്ഷേപ സാധ്യതകള്‍ക്ക് വേദിയായി പ്രോപ്പർട്ടി എക്സ്േപാ

ഷാര്‍ജ: കമോൺ കേരളയിൽ സംഘടിപ്പിക്കുന്ന പ്രോപ്പർട്ടി എക്സ്േപാ പുതിയൊരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക് കും ഉള്ള വീട് മനോഹരമായി സൂക്ഷിക്കാൻ ഇഷ്​ടപ്പെടുന്നവർക്കും ഒരുപോലെ അനുഗ്രഹമാവുകയാണ്. പ്രദര്‍ശന സ്​റ്റാളുകളി ല്‍ എത്തുന്നവര്‍ക്ക് തങ്ങളുടെ കീശക്ക് അനുസരിച്ച് കേരളത്തി​​െൻറ വിവിധ കേന്ദ്രങ്ങളില്‍ വില്ലകളും അപ്പാര്‍ട്ട ുമ​െൻറുകളും സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നത്. പ്രവാസികള്‍ക്ക് കോഴിക്കോട് കേന്ദ്രമാക്കിയുള്ള മികച്ച നിക്ഷേപ സാധ്യതകള്‍ നിരത്തിയാണ് ക്യു ബിഡേഴ്സ് മുന്നോട്ട് വന്നിട്ടുള്ളത്. മിഡില്‍ ഈസ്റ്റിലെ നിര്‍മ്മാണ ചാരുതകള്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് അനുഭവഭേധ്യമാകുന്ന തരത്തിലാണ് കോഴിക്കോട്ടെ ഈ നിക്ഷേപ സാധ്യതകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ക്യു ബിൽഡേഴ്​സ്​ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഗിരിഷ് പറഞ്ഞു. കേരളത്തിലെ മികച്ച നിര്‍മ്മാതാക്കള്‍ നിരവധി ആനുകൂല്യങ്ങളും പ്രദര്‍ശനത്തോടെ അനുബന്ധിച്ച് ഒരുക്കുന്നുണ്ട്.

കോൺഫിഡ​െൻറ്​ ഗ്രൂപ്പ് പ്രദര്‍ശനത്തില്‍ ബുക്കിങ്​ നടത്തുന്നവര്‍ക്ക് പത്ത് ഗ്രാം സ്വര്‍ണ്ണ നാണയം സൗജന്യമായി നല്‍കുന്നുണ്ട്. തിരുവനന്തപുരം മുതല്‍ കേരളത്തിലെ വിവിധ പട്ടണങ്ങളില്‍ ഇവര്‍ നിക്ഷേപ സാഹചര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് ജനറല്‍ മാനേജര്‍ ബിജു പറഞ്ഞു. അന്‍പത് ലക്ഷം രൂപക്കുള്ള വീട് വാങ്ങുന്നവര്‍ക്ക് ആഡംബര കപ്പലില്‍ ഒരാഴ്ച നീളുന്ന അമേരിക്കന്‍ യാത്രയും ഇവര്‍ ഒരുക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഏറ്റവും പ്രധാന കേന്ദ്രങ്ങളില്‍ വസ്തു വാങ്ങുന്നതിന് മികച്ച സൗകര്യങ്ങള്‍ പ്രദര്‍ശനത്തില്‍ ഒരുക്കുന്നുണ്ടെന്ന്​ ഫേവറിറ്റ് ഹോംസ് മാര്‍ക്കറ്റിംഗ് മാനേജര്‍ റോബിന്‍ പറഞ്ഞു. തിരുവനന്തപുരം ടെക്നോ പാര്‍ക്കിനു സമീപത്ത് ഒരുക്കിയിരിക്കുന്ന തങ്ങളുടെ പദ്ധതിയില്‍ കമോണ്‍ കേരളയില്‍ വെച്ച് നിക്ഷേപം നടത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ഇളവോ തത്തുല്ല്യ തുകക്ക് അനുയോജ്യമായ ഇൻറീരിയര്‍ സീകര്യമോ ഒരുക്കുകയാണെന്ന് ആർക്കോണ്‍ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയരക്ടര്‍ ദിഗ് വിജയ്‌ സിംഗ് പറഞ്ഞു.

മധ്യ കേരളത്തിലെ നിക്ഷേപ സാധ്യതകളെ വിശദമാക്കുകയാണ് തൃശ്ശൂരിലെ ജോസ് ആലുക്കാസ്. മധ്യ കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ വ്യത്യസ്തമായ സൗകര്യങ്ങളോടെയാണ് ഡ്രീംസ് വേള്‍ഡ് എത്തിയിരിക്കുന്നത്. മഞ്ചേരി കേന്ദ്രമാക്കി എല്ലാ സൗകര്യങ്ങളോട് കൂടി ഗൃഹപ്രവേശനത്തിന് തയ്യാറായ രീതിയില്‍ മൂന്ന്‍ ബെഡ് റൂം സൗകര്യത്തോടെ മുപ്പത്തിമൂന്നു ലക്ഷത്തിന്​ ഉപഭോക്താവിന് നല്‍കാന്‍ കഴിയുന്നുണ്ടെന്ന് ട്രീ ജി ബില്‍ദേഴ്സ് മാനേജിംഗ് ഡയരക്ടര്‍ ഒ.എ. വഹാബ് പറഞ്ഞു. കേരളത്തിലെ നാലാമത് അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് മികച്ച നിക്ഷേപ സൗകര്യം ഒരുക്കുകയാണ് സെയിഫ് ഹോംസ്. രണ്ട് ബെഡ് റൂം സൗകര്യത്തോടു കൂടിയ ഫ്ലാറ്റ് മുപ്പത് ലക്ഷത്തിനു താഴെ വിലക്ക് ഒരുക്കുന്നത് എല്ലാവര്‍ക്കും വീട് എന്ന തങ്ങളുടെ ലക്ഷ്യത്തി​​െൻറ ഭാഗമായാണെന്ന് മാനേജിംഗ് ഡയരക്ടര്‍ ഇബ്രാഹിം പറയുന്നു. ഇന്ന് േപ്രാപ്പർട്ടി എക്സ്േപായിൽ വീടു നിർമാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കാൻ ഹാഷ് കൺസ്ട്രക്ഷൻ എം.ഡി സുബൈർ സുലൈമാൻ എത്തും. വീടി​െൻറ ഇൻറീരിയർ ഡെക്കറേഷ​​െൻറ പാഠങ്ങൾ പകർന്നു നൽകാൻ ഹാഷ് കൺസ്ട്രക്ഷൻ കൺസൾട്ടൻറ് ഡിസൈനർ അനൂപ്കൃഷ്ണനും ഉണ്ടാവും.

Tags:    
News Summary - come on kerala property expo-uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.