ഷാർജ: കാതങ്ങൾക്കപ്പുറമല്ല, അറബ് സമൂഹത്തിെൻറ ഹൃദയത്തിനുള്ളിലാണ് കേരളത്തിെൻറ സ്ഥാനമെന്ന സത്യം ഉൗട്ടിയുറപ്പിച്ച് ‘കമോൺ കേരള’ മഹാമേളക്ക് ഷാർജയിൽ ഉജ്ജ്വല തുടക്കം.
മലയാളികളുൾപ്പെടെ പ്രവാസി സമൂഹത്തിെൻറ പ്രിയങ്കരനായ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുെട രക്ഷാകർതൃത്വത്തിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഇന്തോ അറബ് വാണിജ്യ സാംസ്കാരിക സൗഹൃദ മേള ഷാർജ കിരീടാവകാശി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. കേരളക്കാഴ്ചകൾ അതേപടി പുനഃസൃഷ്ടിച്ച മേള നഗരി ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ഷാർജ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉൈവസ്, ജമാൽ ബൂസഞ്ചാൽ അൽ അലി എന്നിവർക്കൊപ്പം നടന്നു കണ്ട കിരീടാവകാശി കേരളത്തിലെത്തിയ പ്രതീതി എന്നാണ് ആഹ്ലാദപൂർവം പ്രതികരിച്ചത്.
ഉദ്ഘാടനസമ്മേളനത്തിൽ കോൺസൽ ജനറൽ വിപുൽ മു ഖ്യപ്രഭാഷണം നടത്തി. കേരള സമൂഹവും അറബ് നാടുകളും തമ്മിലെ ബന്ധം കൂടുതൽ സുദൃഢമാക്കാനുള്ള ശക്തമായ ചുവടുവെപ്പാണ് ‘കമോൺ കേരള’യെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ആമുഖഭാഷണം നടത്തി. ‘മാധ്യമം^മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ‘കമോൺ കേരള’ പരിപാടി വിശദീകരിച്ചു. കല്യാൺ ജ്വല്ലേഴ്സ് എം.ഡിയും ചെയർമാനുമായ ടി.എസ്. കല്യാണരാമൻ, മെയ്ത്ര ഹോസ്പിറ്റൽ ബോർഡ് ചെയർമാൻ ഫൈസൽ ഇ. കൊട്ടിക്കൊള്ളൻ എന്നിവർ സംസാരിച്ചു. തുടർന്ന് ബിസിനസ് കോൺക്ലേവ് പ്രമുഖ വ്യവസായി ഗൾഫാർ പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ‘മാധ്യമം’ പബ്ലിഷർ ടി.കെ. ഫാറൂഖ്, മീഡിയവൺ ഡയറക്ടർമാരായ വി.പി. അബൂബക്കർ, ഡോ. അഹ്മദ്, കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ, മെയ്ത്ര ഹോസ്പിറ്റൽ ഡയറക്ടർ െക.ഇ. മൊയ്തു, കോസ്മോ ട്രാവൽസ് എം.ഡി ജമാൽ അബ്ദുന്നാസർ എന്നിവർ സംബന്ധിച്ചു. മേളയിൽ പ്രമുഖ സ്ഥാപനങ്ങളും സംരംഭങ്ങളും സേവനദാതാക്കളും അണിനിരക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.